കണ്ണൂർ: പിഎസ്‍സി റാങ്ക് ലിസ്റ്റ് വിവാദത്തിൽ ഫേസ്‌ബുക്കിലൂടെ ആസൂത്രിത പ്രചരണം നടത്താന്‍ കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്ന ശബ്‌ദരേഖ പുറത്ത്. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി ജയരാജൻ്റേതാണെന്ന രീതിയിലാണ് ശബ്‌ദ സന്ദേശം പ്രചരിക്കുന്നത്. തിരുവനന്തപുരത്ത് ജോലി ലഭിക്കാതെ ഒരു ഉദ്യോഗാർഥി ആത്മഹത്യ ചെയ്‌ത സംഭവത്തിൽ തിരിച്ചടി നേരിടുന്ന പശ്ചാത്തലത്തിലാണ് ആഹ്വാനം. ഫേസ്‌ബുക്ക് ചർച്ചകളിൽ എന്തെല്ലാം കമന്‍റുകൾ രേഖപ്പെടുത്തണം എന്നത് പാർട്ടി തയ്യാറാക്കി അയച്ചു തരുമെന്നും ഒരു ലോക്കൽ കമ്മിറ്റിക്ക് കീഴിൽ മുന്നൂറോ നാനൂറോ ആളുകളെങ്കിലും കമൻ്റ് ഇടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നുമാണ് സന്ദേശം. ബ്രാഞ്ച് സെക്രട്ടറി തലം വരെയുള്ള നേതാക്കൾക്കായാണ് നിർദേശം നൽകിയിരിക്കുന്നത്.
ഫേസ്ബുക്ക് പ്രചരണത്തിന് നിര്‍ദേശങ്ങളുമായി സിപിഎമ്മിന്‍റെ പേരില്‍ ശബ്ദ സന്ദേശം - പിഎസ്‍സി വിവാദത്തിൽ ഫേസ്ബുക്ക്
പിഎസ്‍സി വിവാദവുമായി ബന്ധപ്പെട്ട് ചര്‍ച്ചകളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ എങ്ങനെ പ്രതികരിക്കണമെന്ന് നിര്‍ദേശിച്ച് എം.വി ജയരാജന്‍റെ പേരിലാണ് ശബ്ദ സന്ദേശം പ്രചരിക്കുന്നത്