ETV Bharat / state

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമം ; തളിപ്പറമ്പിൽ രണ്ടുപേർ പിടിയിൽ

അറസ്റ്റിലായത് കാക്കാത്തോട് സ്വദേശി ഹാഷിം, പുളിമ്പറമ്പിലെ ഉനൈസ് എന്നിവര്‍

attempt to rape  two arrested taliparamba  സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമം  തളിപ്പറമ്പിൽ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമം  പീഡിപ്പിക്കാൻ ശ്രമം  രണ്ടുപേർ പിടിയിൽ
തളിപ്പറമ്പിൽ സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമം; രണ്ടുപേർ പിടിയിൽ
author img

By

Published : Aug 3, 2021, 10:30 AM IST

കണ്ണൂർ: തളിപ്പറമ്പിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിക്കാൻ ശ്രമിച്ച രണ്ട് യുവാക്കൾ പിടിയിൽ. പോക്സോ നിയമപ്രകാരമാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്. കാക്കാത്തോട് സ്വദേശി ഹാഷിം(25), പുളിമ്പറമ്പിലെ ഉനൈസ്(23) എന്നിവരാണ് പിടിയിലായത്. കേസിൽ മുഹമ്മദ് റാഫി (21) എന്നയാളെ പൊലീസ് ജൂലൈ 26ന് അറസ്റ്റ് ചെയ്‌തിരുന്നു.

Also Read: ഇടുക്കിയിൽ ആർഎസ്എസ് പ്രവർത്തകന് വെട്ടേറ്റു

ജൂലായ്‌ 21ന് പെരുന്നാൾ ദിനത്തിലാണ് കേസിന് ആസ്പദമായ സംഭവം. ഇൻസ്റ്റാഗ്രാം വഴിയാണ് പ്രതികൾ സഹോദരിമാരായ മൂന്ന് പെണ്‍കുട്ടികളെയും പരിചയപ്പെടുന്നത്. സംഭവ ദിവസം സഹോദരിമാരിൽ രണ്ടുപേരെ ഹാഷിമും ഉനൈസും ചേർന്ന് കാപ്പിമലയിലേക്കും മൂന്നാമത്തെ പെൺകുട്ടിയെ മുഹമ്മദ് റാഫി കോയമ്പത്തൂരേക്കും കൊണ്ടുപോയി.

കോയമ്പത്തൂരിലേക്ക് പോയ പെൺകുട്ടിയെ മാതാപിതാക്കളുടെ പരാതിയിൽ റെയിൽവേ പൊലീസ് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഈ പെണ്‍കുട്ടി പറയുമ്പോഴാണ് കാപ്പിമലയിലേക്ക് സഹോദരിമാർ പോയ വിവരം പുറത്തറിയുന്നത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ഹാഷിമും ഉനൈസും പിടിയിലായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്‌തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.