ETV Bharat / state

ആന്തൂർ നഗരസഭയില്‍ ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു - kannur

28 സീറ്റുകളിൽ സിപിഎം 27 ലും സിപിഐ ഒരിടത്തും മത്സരിക്കും.

LDF  ആന്തൂർ നഗരസഭ  കണ്ണൂർ  anthoor municipality  kannur  cpim
ആന്തൂർ നഗരസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
author img

By

Published : Nov 11, 2020, 7:56 PM IST

കണ്ണൂർ: ആന്തൂർ നഗരസഭയിലേക്കുള്ള ഇടത് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. 28 സീറ്റുകളിൽ സിപിഎം 27ലും സിപിഐ ഒരിടത്തും മത്സരിക്കും. ആന്തൂരിൽ വികസനക്കുതിപ്പുണ്ടാക്കാൻ കഴിഞ്ഞ അഞ്ചുവർഷത്തെ ഭരണം കൊണ്ട് സാധിച്ചതായും നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ആന്തൂർ നഗരസഭയിലേക്കുള്ള ഇടത് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
പരിചയ സമ്പന്നതയും യുവത്വവും സമന്വയിക്കുന്ന സ്ഥാനാർത്ഥി പട്ടികയാണ് ഇടതുപക്ഷം ആന്തൂരിൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പ്രതിപക്ഷമില്ലാതിരുന്ന ഏക നഗരസഭയാണ് ആന്തൂർ. 28 അംഗങ്ങളിൽ 14 പേരും എതിരില്ലാതെയായിരുന്നു അന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
യാതൊരു അടിസ്ഥാന സൗകര്യവും ഇല്ലാതിരുന്ന നിലയിൽ നിന്നും ആന്തൂരിനെ മികവിലേക്ക് നയിക്കാൻ കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഭരണം കൊണ്ട് സാധിച്ചുവെന്ന് സിപിഎം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി കെ സന്തോഷ് പറഞ്ഞു.
ചെയർമാൻ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന പി മുകുന്ദൻ മുണ്ടപ്രത്തും സിപിഐ സ്ഥാനാർത്ഥി പി കെ മുജീബ് റഹ്മാൻ സി എച്ച് നഗറിലും മത്സരിക്കും. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ ഇരുപത്തിമൂന്നുകാരി ഇ.അഞ്ജന ആന്തൂർ വാർഡിൽ നിന്നും ജനവിധി തേടും. വാർത്താ സമ്മേളനത്തിൽ വേലിക്കാത്ത് രാഘവൻ, ആന്തൂർ നഗരസഭാ ചെയർപേഴ്‌സണ്‍ പി കെ ശ്യാമള, സ്ഥാനാർത്ഥികളായ പി മുകുന്ദൻ, പി കെ മുജീബ് റഹ്മാൻ എന്നിവരും പങ്കെടുത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.