നിരത്തിൽ ബോധവൽകരണവുമായി കാലനും മാലാഖയും - angel and demon
തളിക്കുളത്ത് തികച്ചും വേറിട്ട രീതിയിലാണ് പൊലീസും വിദ്യാർഥികളും ചേർന്ന് ട്രാഫിക് ബോധവൽക്കരണം നടത്തിയത്
കണ്ണൂർ: തളിപ്പറമ്പിൽ റോഡ് സുരക്ഷാ വാരാചരണത്തിന്‍റെ ഭാഗമായി മാലാഖയും കാലനും മുഖാമുഖം. നിരത്തുകളിൽ നിയമം ലംഘിച്ച് കൂസലില്ലാതെ വാഹനമോടിക്കുന്നവരെ തടഞ്ഞാണ് കാലന്‍റെയും മാലാഖയുടെയും സാരോപദേശം. ട്രാഫിക് ബോധവൽകരണം ലക്ഷ്യമിട്ട് നടത്തിയ പരിപാടി പൊതുജനങ്ങൾക്ക് വേറിട്ട കാഴ്‌ചയായി.
നിയമം ലംഘിച്ച് വാഹനം ഓടിച്ചവരോട് എന്‍റെ വഴി തന്നെയാണ് നിന്‍റെതെന്ന് പറഞ്ഞ് കാലൻ അഭിനന്ദിച്ചപ്പോൾ ശരിയായ വഴി കാട്ടി നിയമം പാലിക്കാൻ മാലാഖ ഉപദേശിച്ചു. നിയമ വിദ്യാർഥിനി സാന്ദ്ര മാലാഖയായും ജയൻ കീഴാറ്റൂർ കാലനായും വേഷമണിഞ്ഞു. താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കൂടിയായ മോട്ടോര്‍ ആക്സിഡന്‍റ്സ് ക്ലെയിംസ് ട്രിബ്യൂണല്‍ ജഡ്‌ജ് വി.എസ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയും തളിപ്പറമ്പ് ട്രാഫിക് പൊലീസ്, മൂത്തേടത്ത് ഹയർ സെക്കന്‍ററി സ്‌കൂൾ എൻസിസി, നിയമ വിദ്യാർഥികള്‍ എന്നിവരും സംയുക്തമായാണ് ട്രാഫിക് ബോധവൽകരണം നടത്തിയത്. തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി സെക്രട്ടറി നാരായണൻകുട്ടി, മനിയേരി തളിപ്പറമ്പ് ട്രാഫിക് എസ്ഐ കെ.വി മുരളി, മൂത്തേടത്ത് ഹൈസ്കൂൾ എൻസിസി ഓഫീസർ കെ.വി പ്രദീപ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.
Body:Vo
നിയമം ലംഘിച്ച് വാഹനം ഓടിച്ചവരോട് കാലൻ എന്റെവഴി തന്നെയാണ് നിന്റേതെന്ന് എന്ന് പറഞ്ഞ് അഭിനന്ദിക്കുമ്പോൾ മാലാഖ ശരിയായ വഴി കാട്ടിയായി നിയമം പാലിക്കാൻ യാത്രക്കാരെ ബോധവൽക്കരിക്കുകയും ചെയ്തു. നിയമ വിദ്യാർത്ഥിനി സാന്ദ്ര മാലാഖയായും ജയൻ കീഴാറ്റൂർ കാലനായും വേഷമണിഞ്ഞു. ഈ പ്രതീകാത്മക പരിപാടി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി ചെയർമാൻ കൂടിയായ എം എ സി ടി ജഡ്ജ് വി.എസ് വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി തളിപ്പറമ്പ് താലൂക്ക് കമ്മിറ്റിയും തളിപ്പറമ്പ് ട്രാഫിക് പോലീസ് മൂത്തേടത്ത് ഹയർ സെക്കൻഡറി സ്കൂൾ എൻ സി സി, നിയമ വിദ്യാർത്ഥിനികളും എന്നിവ സംയുക്തമായാണ് ഇത്തരത്തിലുള്ള ട്രാഫിക് ബോധവൽക്കരണം നടത്തിയത്. Byte (വിദ്യാധരൻ )
തളിപ്പറമ്പ് താലൂക്ക് കമ്മിറ്റി സെക്രട്ടറി നാരായണൻകുട്ടി മനിയേരി തളിപ്പറമ്പ് ട്രാഫിക് എസ് ഐ കെ വി മുരളി, മൂത്തേടത്ത് ഹൈസ്കൂൾ എൻസിസി ഓഫീസർ കെ വി പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു. Conclusion: