കണ്ണൂർ:തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് പരാതി ശ്രദ്ധയിൽപ്പെട്ടാൽ ഏത് വിധേനയും പരിശോധിക്കുമെന്ന് കണ്ണൂർ ജില്ലാ കലക്‌ടർ ടിവി സുഭാഷ്. കൊവിഡ് കാലമായതിനാൽ മാസ്‌കിന് പുറമെ പിപിഎ കിറ്റ് ധരിച്ചും വോട്ടർമാർ എത്താൻ സാധ്യതയുണ്ടെന്നും എന്നാൽ കള്ള വോട്ട് നടന്നെന്ന് സംശയം ഉണ്ടായാൽ മാസ്‌ക്, പിപിഎ കിറ്റ് ഉൾപ്പെടെയുള്ളവ അഴിച്ചു മാറ്റിയും വ്യക്തത വരുത്തുമെന്നും അദ്ദേഹം പറഞ്ഞു. കള്ളവോട്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയ കണ്ണൂരിൽ ഇത്തവണയും ആശങ്ക അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ടെന്നും കലക്‌ടർ അറിയിച്ചു.
കള്ളവോട്ട് പരാതി; പരിശോധന നടത്തുമെന്ന് കലക്‌ടർ - കള്ളവോട്ട് പരാതി
കള്ളവോട്ടുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ കേസുകൾ രേഖപ്പെടുത്തിയ കണ്ണൂരിൽ ഇത്തവണയും ആശങ്ക അറിയിച്ച് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ രംഗത്തെത്തിയിട്ടുണ്ടെന്നും കലക്‌ടര്‍ ടിവി സുഭാഷ്