കണ്ണൂര്‍: സ്കൂൾ ബസിൽ നിന്നിറങ്ങിയ വിദ്യാർഥി അതേ ബസ് കയറി മരിച്ചു. പുതുശ്ശേരിയിലെ പുത്തൻപുരയിൽ ഫൈസലിന്റെയും റസീനയുടെയും മകൻ മുഹമ്മദ് റഫാൻ (5) ആണ് മരിച്ചത്. കാഞ്ഞിരപ്പുഴ-പുതുശ്ശേരി റോഡിൽ ഇന്ന് വൈകുന്നേരം 4.15 ഓടെയാണ് അപകടം. പേരാവൂർ ശാന്തി നികേതൻ ഇംഗ്ലീഷ് സ്കൂൾ എൽ.കെ.ജി വിദ്യാർഥിയാണ്. സ്കൂൾ ബസിൽ വീടിനു സമീപത്തെ സ്റ്റോപ്പിലാണ് റഫാനും സഹോദരൻ സൽമാനും ഇറങ്ങിയത്.
എതിർ വശത്തെ വീട്ടിലേക്ക് നടക്കുന്നതിനിടെ ബസിന്റെ പിന്‍ഭാഗത്തെ ടയർ കയറിയാണ് അപകടമെന്ന് അത് വഴി നടന്നു വരികയായിരുന്ന സ്കൂൾ വിദ്യാർഥികൾ പറഞ്ഞു. സഹോദരങ്ങൾ: സൽമാൻ, ഫർസ ഫാത്തിമ. മൃതദേഹം പരിയാരം മെഡിക്കൽ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ഖബറടക്കം ബുധനാഴ്ച.