കണ്ണൂർ: കൂത്തുപറമ്പ് എക്സൈസ് റെയ്ഞ്ച് സംഘം നടത്തിയ പരിശോധനയിൽ 67 കുപ്പി മദ്യവുമായി തമിഴ്നാട് സ്വദേശി പിടിയില്‍. തമിഴ്‌നാട് ചിന്നസേലം സ്വദേശി പി.ദേവേന്ദ്രനെ(33)യാണ് കൂത്തുപറമ്പ് എക്സൈസ് ഇൻസ്പെക്ടർ കെ.പി പ്രമോദ് അറസ്റ്റ് ചെയ്‌തത്.
വിൽപനക്ക് കൊണ്ടുപോവുകയായിരുന്ന 12 ലിറ്ററോളം മദ്യമാണ് പിടികൂടിയതെന്ന് പൊലീസ് പറഞ്ഞു. ചമ്പാടില്‍ നിന്നും പിടികൂടിയ പ്രതിയെ തലശ്ശേരി എ.സി.ജെ.എം കോടതിയിൽ ഹാജരാക്കി. 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.