ETV Bharat / state

സ്മാർട്ടായി തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ 257 അംഗന്‍വാടികള്‍ - Thalipparampa

257 അംഗന്‍വാടികള്‍ കൂടി സ്മാർട്ട്‌ ആകുന്നതോടെ തളിപ്പറമ്പ മണ്ഡലത്തിലെ വായനശാലയടക്കം നാനൂറിലധികം കേന്ദ്രങ്ങളിലൂടെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം നടത്താൻ സാധിക്കും

കണ്ണൂർ  kannur  കെഎസ്എഫ്ഇ  KSFE  സ്മാർട്ട്‌ ടിവി  Smart TV  തളിപ്പറമ്പ  Thalipparampa  257
സ്മാർട്ടായി തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ 257 അങ്കണവാടികൾ
author img

By

Published : Jul 20, 2020, 5:19 PM IST

കണ്ണൂർ: കെഎസ്എഫ്ഇയുമായി കൈക്കോര്‍ത്ത് സ്മാർട്ടായി തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ 257 അങ്കണവാടികൾ. മണ്ഡലത്തിൽ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടുന്ന ഏവർക്കും പരിഹാരമെന്ന നിലയിലാണ് മുഴുവൻ അംഗന്‍വാടികളിലും സ്മാർട്ട്‌ ടിവി സജ്ജമാക്കി പഠന സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത്. കെഎസ്എഫ്ഇ ഓണലൈൻ പഠന സൗകര്യത്തിനായി തയ്യാറാക്കിയ പദ്ധതിയായ ഓൺലൈൻ വിദ്യാസഹായിയോടൊപ്പം എംഎൽഎ ഫണ്ടും കൂട്ടിയോജിപ്പിച്ചാണ് 33, 50000 രൂപയുടെ പദ്ധതി നടപ്പിലാക്കുന്നത്.

സ്മാർട്ടായി തളിപ്പറമ്പ നിയോജക മണ്ഡലത്തിലെ 257 അങ്കണവാടികൾ

257 അംഗന്‍വാടികൾ കൂടി സ്മാർട്ട്‌ ആവുന്നതോടെ തളിപ്പറമ്പ മണ്ഡലത്തിലെ വായനശാലയടക്കം നാനൂറിലധികം കേന്ദ്രങ്ങളിലൂടെ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം നടത്താൻ സാധിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കാണ് ഇതിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുവാനുള്ള ചുമതല. കൊവിഡ് വ്യാപന സാഹചര്യം നിലനിൽക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ഇനിയും നീളുവനാണ് സാധ്യത. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും ഒന്നോ രണ്ടോ അംഗന്‍വാടികൾ നിലവിൽ ഉണ്ടെന്ന സാഹചര്യത്തിൽ എല്ലാ കുട്ടികൾക്കും ഓൺലൈൻ പഠനത്തിന് പ്രയോചനം ലഭിക്കുമെന്നതിനാലാണ് അംഗൻവാടികളിൽ സ്മാർട്ട്‌ ടിവികൾ ഒരുക്കുന്നത്. ആന്തൂർ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നടന്ന ടിവി വിതരണം തളിപ്പറമ്പ എംഎൽഎ ജെയിംസ് മാത്യു ഉദ്ഘാടനം ചെയ്തു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.