കണ്ണൂർ: ജില്ലയില്‍ 17 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇവരില്‍ മൂന്നു പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 12 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഡി.എസ്.സി, സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് ബാക്കി രണ്ടു പേര്‍. അതേ സമയം, കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സയിലായിരുന്ന 19 പേര്‍ രോഗമുക്തരായി. ഇതോടെ ജില്ലയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 704 ആയി. ഇവരില്‍ 395 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
രോഗം സ്ഥിരീകരിച്ചവരിൽ കണ്ണൂര്‍ വിമാനത്താവളം വഴി ജൂണ്‍ 24ന് മസ്‌കറ്റില്‍ നിന്ന് 6ഇ 8702 വിമാനത്തിലെത്തിയ മുണ്ടേരി സ്വദേശിയായ 24കാരന്‍, ജൂലൈ രണ്ടിന് കുവൈറ്റില്‍ നിന്ന് ഇൻഡിഗോ ജി8 7227 വിമാനത്തിലെത്തിയ തലശേരി സ്വദേശിയായ 43കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂലൈ 11ന് റിയാദില്‍ നിന്ന് എസ്‌യു 3736 വിമാനത്തിലെത്തിയ കുറ്റിയാട്ടൂര്‍ സ്വദേശിയായ 52കാരന്‍, എന്നിവരാണ് വിദേശത്ത് നിന്നെത്തിയവര്‍.
ബെംഗളൂരുവില്‍ നിന്ന് ജൂണ്‍ 28ന് 6ഇ 7974 വിമാനത്തില്‍ കണ്ണൂരിലെത്തിയ മുണ്ടേരി സ്വദേശിയായ 21കാരി, 30ന് മംഗള-ലക്ഷദ്വീപ് ട്രെയിനിലെത്തിയ മുണ്ടേരി സ്വദേശിയായ 33കാരന്‍, റോഡ് മാര്‍ഗം ജൂലൈ രണ്ടിന് എത്തിയ പെരളശ്ശേരി സ്വദേശിയായ 49കാരന്‍, ജൂലൈ നാലിന് എത്തിയ ചൊക്ലി സ്വദേശിയായ 58കാരന്‍, ജൂണ്‍ അഞ്ചിന് എത്തിയ തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ 34കാരന്‍, മൂന്ന് വയസുകാരി, ന്യൂമാഹി സ്വദേശിയായ 45കാരന്‍, ജൂലൈ ആറിന് എത്തിയ പാനൂര്‍ സ്വദേശികളായ 14കാരന്‍, 18കാരന്‍, ജൂലൈ ഏഴിന് എത്തിയ ഇരിട്ടി സ്വദേശിയായ 37കാരന്‍, തളിപ്പറമ്പ് സ്വദേശിയായ 31കാരന്‍, ജൂലൈ ഒന്നിന് ഹൈദരാബാദില്‍ നിന്ന് 6ഇ 7225 വിമാനത്തിലെത്തിയ വേങ്ങാട് സ്വദേശിയായ 49കാരന്‍ എന്നിവരാണ് ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവര്‍. രോഗബാധ സ്ഥിരീകരിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥന്‍ മൈസൂര്‍ സ്വദേശിയും ഡിഎസ്‌സി ഉദ്യോഗസ്ഥന്‍ ആലപ്പുഴ സ്വദേശിയുമാണ്.
അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ചികിത്സയിലായിരുന്ന കണ്ണൂര്‍ സ്വദേശിയായ 46കാരന്‍, പുത്തൂര്‍ സ്വദേശിയായ 50കാരന്‍, പഴയങ്ങാടി സ്വദേശിയായ 36കാരന്‍, പാനൂര്‍ സ്വദേശികളായ 34കാരന്‍, 43കാരന്‍, വളപട്ടണം സ്വദേശിയായ 33കാരന്‍, ചുണ്ടങ്ങാപ്പൊയില്‍ സ്വദേശിയായ 54കാരന്‍, തളിപ്പറമ്പ് സ്വദേശിയായ 50കാരന്‍, കൂത്തുപറമ്പ് സ്വദേശിയായ 45കാരന്‍, സിഐഎസ്എഫ് ഉദ്യോഗസ്ഥരായ 25കാരന്‍, 32കാരന്‍, വിമാന ജീവനക്കാരിയായ 30കാരി, കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പള്ളിക്കര സ്വദേശിയായ 30കാരന്‍, പട്ടുവം സ്വദേശിയായ 34കാരന്‍, തലശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന പുതിയതെരു സ്വദേശിയായ 45കാരന്‍, പാനൂര്‍ സ്വദേശികളായ 60കാരന്‍, 57 കാരി, മുഴപ്പിലങ്ങാട് സ്വദേശിയായ 34 കാരന്‍, കൊളച്ചേരി സ്വദേശിയായ 29കാരന്‍ എന്നിവരാണ് രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങിയത്.
ജില്ലയില്‍ 24833 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 73 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 22 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ 225 പേരും തലശേരി ജനറല്‍ ആശുപത്രിയില്‍ 40 പേരും കണ്ണൂര്‍ ആര്‍മി ഹോസ്പിറ്റലില്‍ 27 പേരും ഫസ്റ്റ് ലൈന്‍ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ മൂന്നു പേരും വീടുകളില്‍ 24443 പേരുമാണ് നിരീക്ഷണത്തിലുള്ളത്. ജില്ലയില്‍ നിന്ന് ഇതുവരെ 18542 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 17692 എണ്ണത്തിന്‍റെ ഫലം വന്നു. ഇതില്‍ 16520 എണ്ണം നെഗറ്റീവാണ്. 532 എണ്ണത്തിന്‍റെ ഫലം ലഭിക്കാനുണ്ട്.