ETV Bharat / state

കണ്ണൂരിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും ചെന്നൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും സമ്പർക്കത്തിലൂടെ നാല് പേർക്കുമാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്.

Covid  Corona virus  Kannur covid updation  14 more covid cases reported in kannur  covid updation  കണ്ണൂരിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  കൊവിഡ്  കൊറോണ വൈറസ്  കൊവിഡ് കണ്ണൂർ അപ്‌ഡേഷൻ  വിദേശത്ത് നിന്ന് എത്തിയവർ
കണ്ണൂരിൽ 14 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
author img

By

Published : Jun 13, 2020, 9:22 PM IST

കണ്ണൂർ: ജില്ലയില്‍ 14 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. നാല് പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് ബാധിതർ ആയതെന്നും ജില്ലയിൽ 10 പേര്‍ രോഗമുക്തരായെന്നും അധികൃതർ വ്യക്തമാക്കി. തില്ലങ്കേരി സ്വദേശികളായ 77കാരിക്കും 24കാരനും മുഴക്കുന്ന് സ്വദേശികളായ 42കാരനും 43കാരനുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. വിദേശ രാജ്യങ്ങളിൽ നിന്നെത്തിയ എട്ട് പേർക്കും ചെന്നൈയില്‍ നിന്നെത്തിയ രണ്ടു പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു.

കണ്ണൂര്‍ വിമാനത്താവളം വഴി ദുബായില്‍ നിന്നെത്തിയ ആലക്കോട് സ്വദേശിയായ അഞ്ച് വയസുകാരന്‍, ഇതേ വിമാനത്തില്‍ ജൂണ്‍ മൂന്നിനെത്തിയ കടന്നപ്പള്ളി സ്വദേശിയായ 55കാരന്‍, ജൂണ്‍ 11ന് മസ്‌ക്കറ്റില്‍ നിന്നെത്തിയ പയ്യാവൂര്‍ സ്വദേശിയായ 29കാരന്‍, ഇതേ ദിവസം കുവൈത്തില്‍ നിന്നെത്തിയ ശ്രീകണ്ഠാപുരം സ്വദേശിയായ 26കാരന്‍, കരിപ്പൂര്‍ വിമാനത്താവളം വഴി ജൂണ്‍ 11ന് കുവൈത്തില്‍ നിന്നെത്തിയ ചപ്പാരപ്പടവ് സ്വദേശി 37കാരനും 41കാരനും, തിരുവനന്തപുരം വിമാനത്താവളം വഴി മെയ് 20ന് മോസ്‌കോയില്‍ നിന്നെത്തിയ തലശ്ശേരി സ്വദേശി 24കാരന്‍, കൊച്ചി വിമാനത്താവളം വഴി ജൂണ്‍ 12ന് കുവൈത്തില്‍ നിന്നെത്തിയ പാനൂര്‍ സ്വദേശി 39കാരന്‍ തുടങ്ങിയവർക്കാണ് വിദേശ രാജ്യങ്ങളിൽ നിന്നെത്തിയവരിൽ കൊവിഡ് സ്ഥിരീകരിച്ചത്. ചെന്നൈയില്‍ നിന്ന് തലശ്ശേരി സ്വദേശികളായ 46കാരിയും 76കാരിയും ജൂണ്‍ അഞ്ചിനാണ് ജില്ലയിലെത്തിയത്. ഇതോടെ ജില്ലയിലെ കൊവിഡ് ബാധിതരുടെ എണ്ണം 295 ആയി.

ജില്ലയിൽ ചികിത്സയിലിരുന്നവരിൽ രോഗം മാറി ആശുപത്രി വിട്ടവരുടെ എണ്ണം 175 ആയി. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ധര്‍മടം സ്വദേശികളായ 35ഉം 36ഉം വയസുള്ള രണ്ട് സ്ത്രീകള്‍, ഒന്‍പത് വയസ്സുകാരികളായ രണ്ട് പെണ്‍കുട്ടികള്‍, 14 വയസുകാരന്‍, പാനൂര്‍ സ്വദേശിയായ 67കാരന്‍, അഞ്ചരക്കണ്ടി ജില്ലാ കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററില്‍ ചികില്‍സയിലായിരുന്ന മേക്കുന്ന് സ്വദേശിയായ 59കാരന്‍, പെരിങ്ങത്തൂര്‍ സ്വദേശി 60കാരന്‍, തലശ്ശേരി സ്വദേശി 18കാരന്‍, കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെമ്പിലോട് സ്വദേശിയായ 30കാരി എന്നിവരാണ് രോഗം ഭേദമായി ഇന്ന് ആശുപത്രി വിട്ടത്.

നിലവില്‍ ജില്ലയില്‍ 12801 പേരാണ് നിരീക്ഷണത്തിലുള്ളതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഇവരില്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 64 പേരും കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ 20 പേരും അഞ്ചരക്കണ്ടി കൊവിഡ് ട്രീറ്റ്‌മെന്‍റ് സെന്‍ററിൽ 99 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 21 പേരും വീടുകളില്‍ 12597 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 10150 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 9875 എണ്ണത്തിന്‍റെ ഫലമാണ് വന്നത്. ഇതില്‍ 9285 എണ്ണം നെഗറ്റീവാണ്. 275 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.