ETV Bharat / state

Hand chopped | പണമിടപാടില്‍ തര്‍ക്കം, ജോലിക്കാരന്‍റെ കൈപ്പത്തി വെട്ടിമാറ്റി; അടിമാലിയില്‍ ഫര്‍ണിച്ചര്‍ ഉടമ അറസ്റ്റിൽ

ഇന്നലെ (23.07.23) വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജങ്ഷനിൽ വച്ചാണ് ആക്രമണം നടന്നത്. ഇരുവർക്കുമിടയിൽ പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.

Etv Bharatadimali Idukki  കൈപ്പത്തി വെട്ടിമാറ്റി  youths hand hacked idukki  യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി  Crime news  ഇടുക്കി  ഫര്‍ണിച്ചര്‍ ഉടമ  hand hacked case
Etv Bharatജോലിക്കാരന്‍റെ കൈപ്പത്തി വെട്ടിമാറ്റി ഫര്‍ണിച്ചര്‍ ഉടമ
author img

By

Published : Jul 24, 2023, 11:34 AM IST

Updated : Jul 24, 2023, 2:59 PM IST

ഇടുക്കിയിൽ യുവാവിന്‍റെ കൈപ്പത്തി വെട്ടിമാറ്റി

ഇടുക്കി : പണമിടപാടുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഫര്‍ണിച്ചര്‍ ജോലിക്കാരന്‍റെ കൈപ്പത്തി വെട്ടിമാറ്റി. അടിമാലി പൊളിഞ്ഞപാലം എളംപ്ലാക്കല്‍ വിജയരാജിന്‍റെ (43) കൈപ്പത്തിയാണ് വെട്ടിമാറ്റിയത്. സംഭവത്തില്‍ പൊളിഞ്ഞപാലം സ്വദേശിയായ തടി വ്യാപാരി ബിനുവിനെ പൊലീസ് അറസ്റ്റ് ചെയ്‌തു.

വെട്ടേറ്റ വിജയരാജ് അടിമാലിയിൽ ഫര്‍ണിച്ചര്‍ ജോലിക്കാരനാണ്. ഇന്നലെ വൈകിട്ട് 6 മണിയോടെ അടിമാലി പൊളിഞ്ഞപാലം ജംഗ്‌ഷനിലാണ് സംഭവം. ആക്രമണത്തിൽ വിജയരാജിന്‍റെ വലത് കൈപ്പത്തിയുടെ 80 ശതമാനം അറ്റുപോയിരുന്നു. അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയ വിജയരാജിന്‍റെ കൈപ്പത്തി തുന്നിച്ചേർത്തു. വിജയരാജ് അപകടനില തരണം ചെയ്‌തുവെന്നാണ് ആശുപത്രി അധികൃതരിൽ നിന്ന് ലഭിക്കുന്ന വിവരം.

പണമിടപാടുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നുവെന്നാണ് പ്രദേശവാസികളിൽ നിന്ന് ലഭിക്കുന്ന വിവരം. ഇന്നലെ വിജയരാജും സഹോദരീപുത്രന്‍ അഖിലും സഞ്ചരിച്ചിരുന്ന വാഹനം പൊളിഞ്ഞപാലം ജംഗ്‌ഷനിൽ വച്ച് ബിനു തടഞ്ഞു നിര്‍ത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും വാഹനത്തില്‍ കരുതിയിരുന്ന വെട്ടുകത്തി ഉപയോഗിച്ച് ബിനു ആക്രമിക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

ആക്രമണത്തിന് പിന്നാലെ വിജയരാജിനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇവിടെ വച്ച് പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ വച്ചാണ് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയത്.

വെട്ടിപ്പരിക്കേൽപ്പിച്ച ബിനു പൊലീസിനോട് കുറ്റം സമ്മതിച്ചതായാണ് വിവരം. അതേസമയം രണ്ട് സ്ത്രീകളാണ് ഇന്നലെ വാഹനത്തിന് കൈ കാണിച്ച് നിർത്തിയതെന്നും വിജയരാജ് ഇറങ്ങിച്ചെന്ന ഉടൻ ഒപ്പമുണ്ടായിരുന്ന ബിനു വെട്ടുകത്തി ഉപയോഗിച്ച് വെട്ടുകയായിരുന്നുവെന്നും വിജയരാജിന്‍റെ മരുമകൻ അഖിൽ പറഞ്ഞു. ആക്രമണത്തിന് പിന്നാലെ സഹായത്തിനായി അപേക്ഷിച്ചിട്ടും ആരും വാഹനം നിർത്തിയില്ലെന്നും താൻ തന്നെ കാറിൽ കയറ്റി ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നും അഖിൽ പറഞ്ഞു.

ALSO READ : തൃശൂര്‍ വടക്കേക്കാട് വൃദ്ധ ദമ്പതികളെ പേര മകൻ വെട്ടിക്കൊന്നു

തൃശൂര്‍ ജില്ലയിലെ വൈലത്തൂരിൽ വൃദ്ധ ദമ്പതികളെ പേര മകൻ വെട്ടിക്കൊലപ്പെടുത്തി. പനങ്ങാവിൽ വീട്ടിൽ 75 വയസുള്ള അബ്‌ദുല്ല, ഭാര്യ 64 വയസുള്ള ജമീല എന്നിവരാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. സംഭവ ശേഷം പ്രതിയായ അക്‌മൽ ഒളിവിലാണ്. ഗുരുവായൂർ എസിപി കെ ജി സുരേഷിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സംഭവസ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. എംഎൽഎ എൻ കെ അക്ബർ ഉൾപ്പടെയുള്ളവർ സ്ഥലത്ത് എത്തിയിട്ടുണ്ട്.

Last Updated : Jul 24, 2023, 2:59 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.