ETV Bharat / state

പൂപ്പാറ ഗവ. കോളജ് ചോദ്യപേപ്പര്‍ ചോർച്ച; യൂത്ത് കോണ്‍ഗ്രസും സമര രംഗത്ത് - Pooppara Gov. college news

ഇംഗ്ലീഷ് ബിരുദം രണ്ടാം സെമസ്റ്റിറിന്‍റെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് യൂത്ത് കോണ്‍ഗ്രസ് ശാന്തപ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

പൂപ്പാറ ഗവ. കോളജ് ചോദ്യപേപ്പര്‍ ചോർച്ച
author img

By

Published : Oct 30, 2019, 1:59 PM IST

Updated : Oct 30, 2019, 2:22 PM IST

ഇടുക്കി: പൂപ്പാറ ഗവ. കോളജിലെ ചോദ്യപേപ്പര്‍ ചോർന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസും സമര രംഗത്ത്. യൂത്ത് കോണ്‍ഗ്രസ് ശാന്തമ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറ കോളജിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.

പൂപ്പാറ ഗവ. കോളജ് ചോദ്യപേപ്പര്‍ ചോർച്ച; യൂത്ത് കോണ്‍ഗ്രസും സമര രംഗത്ത്
ഈ മാസം ഇരുപത്തി മൂന്നാം തീയതി നടന്ന ഇംഗ്ലീഷ് ബിരുദം രണ്ടാം സെമസ്റ്റിറിന്‍റെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് വകുപ്പ് തല അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു യൂത്ത് കോൺഗ്രസ് ഇന്ന് മാർച്ച് സംഘടിപ്പിച്ചത്. പ്രതിഷേധവുമായെത്തിയ പ്രവർത്തകരെ കോളജ് കവാടത്തില്‍ പൊലീസ് തടഞ്ഞു. കോളജിലേക്ക് തള്ളിക്കയറാന്‍ ഇവർ ശ്രമിച്ചതോടെ നേരിയ സംഘര്‍ഷവുമുണ്ടായി. ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു ധര്‍ണ്ണ ഉദ്ഘാടനം ചെയ്‌തു. കെഎസ്‌യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്‍റ് കെ. എസ്. അരുണ്‍, കെ. കെ. മോഹനന്‍, ബിജു വട്ടമറ്റം എന്നിവരും മാർച്ചിൽ പങ്കെടുത്തു.

Intro:പൂപ്പാറ ഗവ. കോളേജില്‍ ചോദ്യപ്പേപ്പര്‍ ചോർന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ്സും സമര രംഗത്ത്. യൂത്ത് കോണ്‍ഗ്രസ്സ് ശാന്തമ്പാറ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂപ്പാറ കോളേജിലേയ്ക്ക് മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. Body:ഈ മാസം ഇരുപത്തി മൂന്നാം തിയതി നടന്ന ഇംഗ്ലീഷ് ബിരുദം രണ്ടാം സെമസ്റ്റിന്റെ ചോദ്യപേപ്പർ ചോർന്നെന്ന ആരോപണത്തെ തുടർന്ന് വകുപ്പ് തല അന്വേഷണം വേണമെന്ന് ആവിശ്യപെട്ടുകൊണ്ടാണ് യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ശാന്തൻപാറ ഗവ.കോളേജിലേക്ക് മാർച്ചും ധർണയും സംഘടിപ്പിച്ചത്
കോളേജ് കവാടത്തില്‍ പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു. കോളേജിലേയ്ക്ക് തള്ളിക്കയറാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി.Conclusion:ധര്‍ണ്ണ ഡി സി സി ജനറള്‍ സെക്രട്ടറി അഡ്വ. സേനാപതി വേണു ഉദ്ഘാടനം ചെയ്തു. കെ എസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറി ജോബി ചെമ്മല, യൂത്ത് കോണ്‍ഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡന്റ് കെ എസ് അരുണ്‍. കെ കെ മോഹനന്‍, ബിജു വട്ടമറ്റം തുടങ്ങിയവര്‍ പങ്കെടത്തു.
Last Updated : Oct 30, 2019, 2:22 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.