ഇടുക്കി: യൂത്ത് കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പദയാത്ര നടന്നു. സ്വാഭിമാന യാത്രയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കരിമ്പിൽ നിന്ന് ചെറുതോണി യിലേക്കാണ് പദയാത്ര സംഘടിപ്പിച്ചത്. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് മുകേഷ് മോഹനൻ ജാഥാ ക്യാപ്റ്റനായി. നീതിയെ കൊല്ലുന്ന മോദി - യോഗി ഭരണകൂട ഭീകരതയ്ക്കെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന സ്വാഭിമാന യാത്രയ്ക്ക് പിന്തുണ അർപ്പിച്ചുകൊണ്ടാണ് പദയാത്ര നടന്നത്.
കരിമ്പിൽ നിന്നും തുടക്കംകുറിച്ച പദയാത്ര കെ പി സി സി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എ പി ഉസ്മാൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന ജന.സെക്രട്ടറിമാരായ അരുൺ കെ എസ് , എൻ അൻസാരി , ജില്ലാ സെക്രട്ടറിമാരായ മോബിൻ മാത്യൂ , അക്ബർ ടി എൻ , മനോജ് രാജൻ, അരിഭ് കരീം, സോയി മോൻ സണ്ണി, കൃഷ്ണ മൂർത്തി , രതീഷ് കെ കെ , നിയോജക മണ്ഡലം പ്രസിഡന്‍റുമാരായ ജോബിൻ മാത്യൂ , അബിലാഷ് കല്ലു പാലം, ബിനീഷ് അഗസ്റ്റിൻ എന്നിവർ നേതൃത്വം നൽകി. കരിമ്പനിൽ വച്ച് നടന്ന യോഗത്തിൽ മോബിൻ മാത്യൂ അധ്യക്ഷത വഹിച്ചു.