ഇടുക്കി: കാട്ടാനയുടെ ആക്രമണത്തിൽ ബൈക്ക് യാത്രിക കൊല്ലപ്പെട്ടു. ചട്ടമൂന്നാർ സ്വദേശിനി വിജി കുമാർ(36)കൊല്ലപ്പെട്ടത്. ശാന്തൻപാറ ആനയിറങ്കലിനു സമീപം എസ് വളവില്‍ വച്ച് കാട്ടാന ആക്രമിക്കുകയായിരുന്നു. ഭർത്താവ് കുമാർ നിസാര പരുക്കുകളോടെ രക്ഷപെട്ടു. തമിഴ്‌നാട്ടിലെ ബന്ധുവീട്ടിൽ പോയി തിരികെ വരികയായിരുന്നു. പുലര്‍ച്ചെ 5.30നാണ് അപകടമുണ്ടായത്.
ഇരുചക്ര വാഹനത്തിൽ വളവ് തിരിഞ്ഞെത്തിയ ഇരുവരും റോഡിൽ നിന്ന ഒറ്റയാന്റെ മുൻപിൽ പെടുകയായിരുന്നു. ബൈക്ക് തിരിച്ചു രക്ഷപെടാൻ ശ്രമിക്കുന്നതിനിടയിൽ മറിഞ്ഞു വീഴുകയും കാട്ടാന ആക്രമിക്കുകയുമായിരുന്നു. ബൈക്കിന് അടിയിൽപെട്ടുപോയ കുമാർ രക്ഷപ്പെട്ടു.
പിന്നാലെ എത്തിയ വാഹനത്തിലുള്ളവരാണ് രക്ഷിച്ചത്. കുമാറിനെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും ശാന്തൻപാറ പൊലീസും സ്ഥലത്ത് എത്തി മേൽനടപടികൾ സ്വികരിച്ചു. വിജിയുടെ മൃദദേഹം താലൂക്ക് ആശുപത്രിയുടെ മോർച്ചറിയിലേക്ക് മാറ്റി.
കൂടുതല്‍ വായനക്ക്: സികെ ജാനുവിന് കോഴ; കെ സുരേന്ദ്രന്‍റെ ശബ്ദരേഖ പരിശോധിക്കണമെന്ന് കോടതി