ETV Bharat / state

പരിസ്ഥിതി ലോല പ്രദേശം: വിധി പുനഃപരിശോധിക്കണമെന്ന് യാക്കോബായ സഭ

author img

By

Published : Jun 14, 2022, 6:10 PM IST

ബഫര്‍സോണ്‍ പ്രഖ്യാപനത്തിന് പിന്നാലെ വിവിധ കോണുകതളില്‍ നിന്ന് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഹൈറേഞ്ച് മേഖലാ മെത്രാപ്പോലീത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്

environmental buffer zone  yakobaya sabha  highrange yakobaya sabha  യാക്കോബായ സഭ  പരിസ്ഥിതി ലോല വിധി  ബഫര്‍ സോണ്‍
ബഫർ സോൺ വിഷയത്തിൽ പ്രതികരണവുമായി യാക്കോബായ സഭ

ഇടുക്കി: ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതികരണവുമായി യാക്കോബായ സഭ. സംരക്ഷിത വനമേഖലക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ ദൂരം പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന കോടതി വിധി പുനഃപരിശോധിക്കണം. കര്‍ഷകരുടെ ആശങ്ക ജനപ്രതിനിധികള്‍ സുപ്രീംകോടതിയേയും കേന്ദ്ര സര്‍ക്കാരിന്‍റെയും ധരിപ്പിക്കേണ്ടത് ആവശ്യമാണെന്നും യാക്കോബായ സഭ ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത ഏലിയാസ് മോര്‍ അത്താനാസിയോസ് അഭിപ്രായപ്പെട്ടു.

ബഫര്‍സോണ്‍ പ്രഖ്യാപനത്തിന് പിന്നാലെ വിവിധ കോണുകതളില്‍ നിന്ന് ആശങ്ക ഉയരുന്ന സാഹചര്യത്തിലാണ് ഹൈറേഞ്ച് മേഖല മെത്രാപ്പോലീത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. കോടതിയെ ബഹുമാനിച്ചു കൊണ്ടു തന്നെ ഇപ്പോഴുണ്ടായിട്ടുള്ള വിധി പുനഃപരിശോധിക്കണമെന്നാണ് തന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു. ഇന്നത്തെ സാഹചര്യത്തില്‍ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന വിളകള്‍ക്ക് വിലയില്ല.

കാലാവസ്ഥ വ്യതിയാനം കര്‍ഷകര്‍ക്ക് പ്രതിസന്ധി സൃഷ്‌ടിക്കുന്നു. ഇങ്ങനെ വിവിധ കാരണങ്ങളാല്‍ കര്‍ഷകര്‍ ശ്വാസം മുട്ടി കഴിയുന്ന സന്ദര്‍ഭത്തില്‍ അവരുടെ വസ്‌തുവിന് വിലകിട്ടാത്ത സാഹചര്യം ഇപ്പോഴത്തെ വിധികൊണ്ടുണ്ടാകുമെന്നും ഏലിയാസ് മോര്‍ അത്താനാസിയോസ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.