ETV Bharat / state

യുവതിയുടെ മൃതദേഹം കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ; ഭർത്താവിനെ കാണാനില്ല - womans body found under the bed

കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി വട്ടമുകളേല്‍ അനുമോളുടെ മൃതദേഹമാണ് വീട്ടിൽ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്

യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ  കട്ടപ്പനയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി  ഇടുക്കിയിൽ യുവതിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം  കമ്പിളി പുതപ്പു കൊണ്ട് പൊതിഞ്ഞ നിലയിൽ മൃതദേഹം  കാഞ്ചിയാര്‍ സ്വദേശി അനുമോളുടം മൃതദേഹം കണ്ടെത്തി  ഇടുക്കി കൊലപാതകം  Idukki Murder  womans body was found wrapped in a blanket  womans body found under the bed  womans body found wrapped in a blanket in idukki
യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ
author img

By

Published : Mar 21, 2023, 9:27 PM IST

Updated : Mar 21, 2023, 10:25 PM IST

ഇടുക്കി: യുവതിയുടെ ദിവസങ്ങൾ പഴക്കമുള്ള മൃതദേഹം വീട്ടിൽ കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. കട്ടപ്പന കാഞ്ചിയാര്‍ സ്വദേശി വട്ടമുകളേല്‍ അനുമോളെന്ന് വിളിക്കുന്ന വത്സമ്മയുടെ (27) മൃതദേഹമാണ് കണ്ടെത്തിയത്. കിടപ്പുമുറിയില്‍ കട്ടിലിനടിയിലായി കമ്പിളി പുതപ്പു കൊണ്ട് പൊതിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ഞായറാഴ്‌ച മുതൽ വത്സമ്മയെ കാണാനില്ലായിരുന്നു. തുടർന്ന് അന്ന് തന്നെ ഭർത്താവ് ബിജേഷും യുവതിയുടെ കുടുംബാംഗങ്ങളും കട്ടപ്പന പൊലീസിൽ പരാതി നൽകിയിരുന്നു. സ്റ്റേഷനിൽ പോകുന്നതിന് മുൻപ് മാതാപിതാക്കളും സഹോദരനും രാവിലെ പേഴുംകണ്ടെത്തെ വീട്ടിൽ എത്തിയിരുന്നു.

വത്സമ്മയുടെ അമ്മ ഫിലോമിന വീട്ടിനുള്ള കിടപ്പുമുറിയിൽ കയറിയപ്പോൾ ബിജേഷ് സംശയം തോന്നാത്ത വിധത്തിൽ ഇവരെ പിന്തിരിപ്പിച്ചു പറഞ്ഞയച്ചു. തുടർന്ന് ഇന്ന് വൈകുന്നേരത്തോടെ യുവതിയുടെ മാതാപിതാക്കൾ പേഴുംകണ്ടത്തെ വീട്ടിൽ വീണ്ടും എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു.

സംശയത്തെ തുടർന്ന് സഹോദരനും അച്ഛനും ചേർന്ന് വീടിന്‍റെ പിൻവാതിൽ തുറന്ന് നടത്തിയ തെരച്ചിലിലാണ് കട്ടിലിനടിയിൽ പുതപ്പിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ടായിരുന്നു. തുടർന്ന് അയൽവാസികൾ പൊലീസിൽ വിവരമറിയിച്ചതനുസരിച്ച് കട്ടപ്പന ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി.

കൊലപാതകമെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. വത്സമ്മയും ഭര്‍ത്താവ് ബിജേഷും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. വത്സമ്മയും ബിജേഷും തമ്മിൽ കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായും ബന്ധുക്കൾ അറിയിച്ചു. ഇവർക്ക് അഞ്ച് വയസുള്ള ഒരു പെണ്‍കുട്ടിയുണ്ട്. കുട്ടി ബിജേഷിന്‍റെ വീട്ടിലാണ്.

കോൺവന്‍റ് നഴ്‌സറി സ്‌കൂളിലെ അധ്യാപികയാണ് മരിച്ച വത്സമ്മ. അതേസമയം ഇവരുടെ ഭര്‍ത്താവ് ബിജേഷിനെ കാണാനില്ല. ഇയാൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. അനുമോളുടെ മരണ കാരണം എന്താണെന്ന് ഭർത്താവിനെ പിടികൂടിയാല്‍ മാത്രമേ പറയാനാകൂ എന്ന് പൊലീസ് അറിയിച്ചു. സംഭവത്തിൽ കട്ടപ്പന പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഭാര്യയെ വെട്ടി ഭർത്താവ്: രാജകുമാരിയിൽ ഭർത്താവ് ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ചു. ഖജനാപ്പാറ സ്വദേശി മണിയാണ് ഭാര്യ സെൽവിയെ വെട്ടിയത്. രാത്രി 8.30ഓടെയാണ് സംഭവം. ഗുരുതര പരിക്കേറ്റ സെൽവിയെ തേനി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

കുടുംബവഴക്കിനെ തുടർന്നാണ് മണി ഭാര്യയെ ആക്രമിച്ചത്. പിന്നാലെ ബന്ധുക്കൾ ചേർന്നാണ് സെൽവിയെ ആശുപത്രിയിലെത്തിച്ചത്. കൈക്കും കാലിനും വെട്ടേറ്റിട്ടുണ്ട്. കൈമുറിഞ്ഞു പോയതായിട്ടാണ് പ്രദേശവാസികൾ പറയുന്നത്. മദ്യലഹരിയിൽ വെട്ടിയതാണെന്നും സംശയമുണ്ട്.

സംഭവ സ്ഥലം രാജാക്കാട് സി.ഐ ബി.പങ്കജാക്ഷന്‍റെ നേതൃത്വത്തിൽ പൊലീസ് എത്തി പരിശോധിച്ചു. ഭർത്താവ് മണി പൊലീസ് നിരീക്ഷണത്തിലാണെന്ന് സി.ഐ പറഞ്ഞു.

ALSO READ: സുഹൃത്തിന്‍റെ മർദനത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Last Updated : Mar 21, 2023, 10:25 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.