ഇടുക്കി: കീരിത്തോട് പെരിയാര്‍വാലിയില്‍ നിന്നും വീട്ടമ്മയെ കാണാനില്ലെന്ന് പരാതി. കണ്ണങ്കരയില്‍ കോമളന്‍റെ ഭാര്യ ഷീല(52)യെയാണ് ഞായറാഴ്‌ച മുതല്‍ കാണാതായത്. ബന്ധുക്കളും പൊലീസും സമീപ പ്രദേശത്ത് തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
പെരിയാറിന്‍റെ തീരത്ത് ഇവരുടെ ചെരുപ്പും ഒരു ടോര്‍ച്ചു കണ്ടെത്തിയിരുന്നു. അതിനാല്‍ പെരിയാരില്‍ വീണതാകാമെന്ന സംശയവുമുണ്ട്. പ്രദേശവാസികളുടെ സഹായത്തോടെ മുങ്ങല്‍ വിദഗ്‌ധരും ഫയര്‍ഫോഴ്‌സും പൊലീസും പെരിയാറന്‍റെ വിവിധ ഭാഗങ്ങളില്‍ തെരച്ചില്‍ നടത്തുകയാണ്. എന്നാല്‍ മോശം കാലാവസ്ഥ തെരച്ചിലിന് തടസമാകുന്നുണ്ട്. ഡോഗ്‌സ്ക്വാഡിനെ ഉപയോഗിച്ച് പരിശോധിച്ചെങ്കിലും വ്യക്തമായ സൂചനയൊന്നും ലഭിച്ചില്ല.
ഇടുക്കി എംപി ഡീന്‍ കുര്യാക്കോസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പ്രവര്‍ത്തകര്‍ സംഭവ സ്ഥലം സന്ദര്‍ശിച്ചു. ആളെ കണ്ടെത്തുന്നതിന് വേണ്ട എല്ലാ ശ്രമങ്ങളും നടത്തുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.