ETV Bharat / state

കാട്ടാനശല്യം രൂക്ഷം; ആനക്കുളത്തെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

author img

By

Published : Jul 10, 2019, 11:25 PM IST

Updated : Jul 11, 2019, 1:08 AM IST

ആനകളെ തിരികെ കാട്ടിലേക്ക് അയക്കാൻ വനംവകുപ്പിന്‍റെ സഹകരണം ലഭിക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം

കാട്ടാനശല്യം

ഇടുക്കി: കാട്ടാനശല്യം രൂക്ഷമായതോടെ ആനക്കുളത്തെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍. ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ തിരികെ പോകാത്തതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നത്. മാങ്കുളം ഗ്രാമപഞ്ചായത്തിലെ ആനക്കുളം, തൊണ്ണൂറ്റാറ്, പെരുമ്പന്‍കുത്ത് പ്രദേശങ്ങളിലാണ് കാട്ടാനശല്യം കാരണം നാട്ടുകാരുടെ സ്വൈര്യ ജീവിതം നഷ്‌ടപ്പെട്ടിരിക്കുന്നത്. വനത്തില്‍ നിന്നും കൂട്ടമായെത്തിയ കാട്ടാനകള്‍ ജനവാസ മേഖലയില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ കൊണ്ട് ആനകള്‍ ഏക്കറുകണക്കിന് വിളകളാണ് നശിപ്പിച്ചത്. ആനകളെ തിരികെ കാട്ടിലേക്ക് അയക്കാൻ വനംവകുപ്പിന്‍റെ സഹകരണം ലഭിക്കുന്നില്ലെന്ന് നാട്ടുകാര്‍ ആരോപിച്ചു.

ആനക്കുളത്തെ കുടുംബങ്ങള്‍ പ്രതിസന്ധിയില്‍

മൂന്നാര്‍ റാപ്പിഡ് റെസ്‌പോണ്‍സ് അംഗങ്ങള്‍ എത്തി കാട്ടാനകളെ തുരത്താന്‍ ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. കുങ്കിയാനകളെ എത്തിച്ചോ മറ്റേതെങ്കിലും മാര്‍ഗ്ഗത്തിലൂടെയോ ആനകളെ തുരത്തണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Intro:Body:കാട്ടാനകളെ ഭയന്ന്
ആനക്കുളത്തെ കുടുംബങ്ങള്‍ക്ക് ഉറക്കം നഷ്ടപ്പെട്ടു.
ജനവാസമേഖലയില്‍ ഇറങ്ങിയ കാട്ടാനകള്‍ തിരികെ പോകാത്തത് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വനംവകുപ്പിന്റെ സഹകരണം ലഭിക്കുന്നില്ലെന്ന പരാതിയുമായി നാട്ടുകാര്‍ രംഗത്ത്.
Conclusion:
Last Updated : Jul 11, 2019, 1:08 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.