ETV Bharat / state

കാട്ടാന ആക്രമണം തുടർക്കഥയാക്കുന്നു; ഭയപ്പാടോടെ ഇടുക്കിയിലെ വനമേഖലകള്‍ - ഇടുക്കി കാട്ടാന ആക്രമണം

Wild Elephant Attack: ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവതിയുടെ മൃതദേഹവുമായുള്ള പ്രദേശവാസികളുടെ പ്രതിഷേധം അവസാനിപ്പിച്ചു. കൊല്ലപ്പെട്ടത് പന്നിയാര്‍ സ്വദേശിയായ പരിമള. ജനങ്ങള്‍ക്ക് സുരക്ഷയൊരുക്കാനുള്ള നടപടികളുണ്ടാകണമെന്ന് ആവശ്യം.

Wild Elephant Attack  Elephant Attack In Idukki  ഇടുക്കി കാട്ടാന ആക്രമണം  കാട്ടാന ഭീതിയില്‍ ഇടുക്കി
Wild Elephant Attack In Idukki
author img

By ETV Bharat Kerala Team

Published : Jan 9, 2024, 6:05 PM IST

കാട്ടാന ആക്രമണത്തില്‍ ആശങ്കയില്‍ ഇടുക്കി നിവാസികള്‍

ഇടുക്കി: ജില്ലയില്‍ കാട്ടാന ആക്രമണം തുടര്‍ക്കഥയാകുന്നു. 2003ന് ശേഷം ജില്ലയിലെ വിവിധയിടങ്ങളിലായി കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത് 44 പേര്‍. കഴിഞ്ഞ ദിവസം ആക്രമണത്തില്‍ ഒരു യുവതി കൂടി കൊല്ലപ്പെട്ടതോടെയാണ് മരണ സംഖ്യ 44ല്‍ എത്തിയത്.

പിടിയാനക്കൂട്ടത്തിന്‍റെ ആക്രമണത്തിനിരയായി തൊഴിലാളി സ്‌ത്രീ: കഴിഞ്ഞ ദിവസമാണ് പന്നിയാര്‍ സ്വദേശിനിയായ പരിമള കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നാലെ പ്രദേശവാസികളും തൊഴിലാളികളും ശാന്തന്‍പാറയിലെ എസ്റ്റേറ്റ് ഓഫിസിന് മുന്നില്‍ നടത്തിയ പ്രതിഷേധ സമരം സംഘടിപ്പിച്ചു. മൃതദേഹം എസ്റ്റേറ്റ് മാനേജരുടെ ഓഫിസിനുള്ളില്‍ കയറ്റിവച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത് (Wild Elephant Attack).

ആക്രമണത്തില്‍ കൊല്ലപ്പെട്ട പരിമളയുടെ കുടുംബത്തിന് നഷ്‌ട പരിഹാരം ലഭ്യമാക്കുക, കുടുംബത്തിലെ അംഗത്തിന് ആശ്രിത നിയമനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. ഇന്നലെ (ജനുവരി 8) ആരംഭിച്ച പ്രതിഷേധം സമരം ഇന്ന് (ജനുവരി 9) വൈകിട്ടോടെ അവസാനിപ്പിച്ചു. എന്നാല്‍ പരിമളത്തെ ആക്രമിച്ച് പിടിയാന കൂട്ടം മേഖലയില്‍ തന്നെ തുടരുന്നതായാണ് റിപ്പോര്‍ട്ടുകള്‍. അതുകൊണ്ട് തന്നെ ആക്രമണങ്ങള്‍ നേരിടേണ്ടി വരുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികള്‍.

സുരക്ഷ സംവിധാനങ്ങളൊന്നുമില്ല: ഇടുക്കിയില്‍ തുടര്‍ക്കഥയാകുന്ന കാട്ടാന അടക്കമുള്ള വന്യമൃഗങ്ങളുടെ ആക്രമണത്തിന് അധികാരികള്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രതിഷേധങ്ങള്‍ ശക്തമായതോടെ നേരത്തെ സര്‍ക്കാര്‍ സുരക്ഷ സംവിധാനങ്ങള്‍ വാഗ്‌ദാനം ചെയ്‌തിരുന്നുവെങ്കിലും അവയൊന്നും നടപ്പിലായില്ലെന്നും ആരോപണമുണ്ട്. കാട്ടാന ആക്രമണം പതിവായ പൂപ്പാറ, ചിന്നക്കനാല്‍ എന്നിവിടങ്ങളിലെ തോട്ടം തൊഴിലാളികള്‍ അടക്കമുള്ളവര്‍ക്ക് വേണ്ട സംരക്ഷണം ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം (Wild Elephant Attack In Idukki).

തോട്ടങ്ങളിലെ വാച്ചര്‍മാരെ നിയമിച്ച് കാട്ടാനയുടെ സാന്നിധ്യം നിരീക്ഷിച്ച് തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കണമെന്ന നിര്‍ദേശവും കാറ്റില്‍ പറത്തുകയാണുണ്ടായതെന്നും പ്രദേശവാസികള്‍ പറയുന്നു. വിഷയത്തില്‍ അധികാരികളുടെ അലംഭാവം തുടര്‍ന്ന് കൊണ്ടിരിക്കുമ്പോള്‍ ഇല്ലാതാകുന്നത് നിര്‍ധനരായ കുടുംബത്തിലെ അത്താണികളാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.