ETV Bharat / state

ഇടുക്കി കിഴുകാനത്ത് കാട്ടാന ശല്യം രൂക്ഷം; ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക് - ഇടുക്കി കാട്ടാന ആക്രമണം

കഴിഞ്ഞ ദിവസം ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കണ്ണംപടി കിഴുകാനം പാലത്തിന് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്

idukki wild elephant attack  wild elephant attack man in idukki  കിഴുകാനം കാട്ടാന ശല്യം  ഇടുക്കി കാട്ടാന ആക്രമണം  കാട്ടാന ആക്രമണം ആദിവാസി യുവാവ് പരിക്ക്
ഇടുക്കി കിഴുകാനത്ത് കാട്ടാന ശല്യം രൂക്ഷം; ആക്രമണത്തില്‍ സ്‌കൂട്ടര്‍ യാത്രികന് പരിക്ക്
author img

By

Published : Jun 19, 2022, 12:36 PM IST

ഇടുക്കി: ഇടുക്കി കണ്ണംപടി കിഴുകാനം മേഖലയില്‍ കാട്ടാന ശല്യം വർധിക്കുന്നതായി പരാതി. കഴിഞ്ഞ ദിവസം കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവിന് പരിക്കേറ്റു. മരുതുംമൂട് സ്വദേശി മനുവിനെയാണ് കാട്ടാന ആക്രമിച്ചത്.

ഇടുക്കി കിഴുകാനത്ത് കാട്ടാന ശല്യം രൂക്ഷം

ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നതിനിടെ കണ്ണംപടി കിഴുകാനം പാലത്തിന് സമീപത്ത് വച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ആന സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്ന് മനു തെറിച്ച് കാട്ടിലേക്ക് വീഴുകയായിരുന്നു. ആക്രമണത്തിൽ മനുവിന്‍റെ ഇടത് കാലിന് ഗുരുതരമായി പരിക്കേറ്റു.

മഴക്കാലം ആരംഭിച്ചതോടെ മേഖലയില്‍ രാത്രി കാലങ്ങളിൽ കാട്ടാന വഴിയോരങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. വൈദ്യുതി വേലി കൃത്യമായി പ്രവർത്തിക്കാത്തതിനാൽ വേലി തകർത്താണ് ആനകൾ എത്തുന്നത്. കർഷകർ നട്ട് പരിപാലിക്കുന്ന കാർഷിക വിളകളെല്ലാം നശിപ്പിച്ചാണ് മടങ്ങുക. കാട്ടാന ശല്യത്തില്‍ അടിയന്തര പരിഹാരം വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Also read: ആനയിറങ്കൽ തോട്ടം മേഖലയിൽ കാട്ടാന ആക്രമണം; നിരവധി വീടുകള്‍ തകർന്നു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.