ഇടുക്കി : ഖജനാപ്പാറയില്‍ കാട്ടുപന്നിയുടെ ആക്രമണത്തിൽ (Idukki wild boar attack) യുവാവിന് പരിക്കേറ്റു (man injured in wild boar attack). ഓട്ടോറിക്ഷയിൽ പച്ച മീൻ കച്ചവടം ചെയ്യുന്ന ഖജനാപ്പാറ വെള്ളിവിളന്താൻ സ്വദേശി സജിക്കാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ശനിയാഴ്‌ച രാവിലെ അഞ്ചുമണിയോടെയാണ് സംഭവം.
അതിരാവിലെ രാജകുമാരി ടൗണിൽ നിന്നും വില്‍പനക്കായി മീൻ എടുക്കാൻ പോകുമ്പോഴായിരുന്നു ഓട്ടോക്ക് നേരെ കാട്ടുപന്നിയുടെ ആക്രമണം ഉണ്ടായത്. റോഡിനുനടുവിലൂടെ പാഞ്ഞുവന്ന കാട്ടുപന്നി സജി ഓടിച്ചിരുന്ന ഓട്ടോയിൽ ആഞ്ഞ് കുത്തുകയായിരുന്നു. കാട്ടുപന്നിയുടെ ആക്രമണത്തിൽ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ റോഡിലേക്ക് മറിഞ്ഞു.
Also read: ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
വീഴ്‌ചയിൽ സജിയുടെ രണ്ട് കാലുകൾക്കും പരിക്കേറ്റു. വന്യ ജീവികളുടെ ആക്രമണത്തിനെതിരെ വനംവകുപ്പ് യാതൊരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് പ്രദേശവാസികൾ ആരോപിച്ചു. കാട്ടുപന്നിയുടെ ആക്രമണത്തിൽ കഴിഞ്ഞ ആഴ്‌ച ബി ഡിവിഷൻ സ്വദേശി രാജേഷിന് സാരമായ പരിക്ക് പറ്റിയിരുന്നു. കഴിഞ്ഞ വർഷം ബി ഡിവിഷൻ സ്വദേശിയായ ഗർഭിണിയെയും കാട്ടുപന്നി ആക്രമിച്ചിരുന്നു.