ETV Bharat / state

ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക് - ഇടുക്കി കാട്ടുപന്നി വാർത്ത

കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന രാജകുമാരി സ്വദേശി രാജേഷാണ് ആക്രമിക്കപ്പെട്ടത്.

കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്  wild boar attack idukki  ജോലി ചെയ്യുകയായിരുന്ന യുവാവിന് കാട്ടുപന്നിയുടെ ആക്രമണം  wild boar attacked young man idukki  farmer attacked by wild boar  wild boar attack  രാജേഷിനെ കാട്ടുപന്നി ആക്രമണം  കാട്ടുപന്നി ആക്രമണം വാർത്ത  ഇടുക്കി കാട്ടുപന്നി വാർത്ത  wild boar attack news
ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്
author img

By

Published : Nov 14, 2021, 7:06 AM IST

ഇടുക്കി: കാട്ടുപന്നിയുടെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റു. രാജകുമാരി ബി ഡിവിഷന്‍ സ്വദേശി കുഴിമറ്റത്തില്‍ രാജേഷിനെയാണ് കാട്ടുപന്നി ആക്രമിച്ചത്. കൃഷിയിടത്തില്‍ ജോലി ചെയ്യുന്നതിനിടെ കാട്ടുപന്നി രാജേഷിന് നേരെ പാഞ്ഞടുക്കുകയായിരുന്നു. തുടർന്ന് ഇയാളെ കുത്തി മറിച്ചിട്ട ശേഷവും ആക്രമണം തുടര്‍ന്നു. കൈക്കും കാലിലും പരിക്കേറ്റ ഇയാള്‍ രാജകുമാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രാജേഷിനെ ആശുപത്രിയില്‍ എത്തിച്ചത്. കാട്ടുപന്നി പതിവായി കൃഷിയിടങ്ങളിലേയ്ക്ക് കടക്കുന്നത് മൂലമുണ്ടാകുന്ന നാശനഷ്‌ടങ്ങൾക്കും ആളുകളുടെ സുരക്ഷക്കും സാഹചര്യമൊരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഇടുക്കിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് പരിക്ക്

ALSO READ: കാട്ടാന ശല്യത്തിൽ ശാന്തൻപാറ; നടപടിയില്ലാതെ വനംവകുപ്പ്

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.