ETV Bharat / state

ഇടമലക്കുടിയില്‍ കാട്ടുമൃഗശല്യം രൂക്ഷം - ഇടമലക്കുടി ആദിവാസി മേഖല

വിവിധ കുടികളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഭയത്തോടെ. കാട്ടാനകള്‍ക്ക് പുറമേ കാട്ടുപോത്തിന്‍റെ ആക്രമണവും പ്രദേശത്ത് വ്യാപകമാണ്.

ഇടമലക്കുടിയില്‍ കാട്ടുമൃഗശല്യം രൂക്ഷം
author img

By

Published : Jul 26, 2019, 10:54 AM IST

Updated : Jul 26, 2019, 11:43 AM IST

ഇടുക്കി: ഇടമലക്കുടി ആദിവാസി മേഖലയില്‍ കാട്ടുമൃഗങ്ങളുടെ ശല്യം രൂക്ഷമാകുന്നു. പകല്‍ സമയത്ത് പോലും കോളനിക്കുള്ളില്‍ ഇറങ്ങിനടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്ന് കോളനി നിവാസികള്‍. സൊസൈറ്റിക്കുടിയില്‍ പഞ്ചായത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്‍റെ പല ഭാഗങ്ങളും ആനകള്‍ തകര്‍ത്തു. കാട്ടുമൃഗശല്യം കാരണമാണ് തങ്ങള്‍ കൃഷിയില്‍ നിന്നും പിന്തിരിയുന്നതെന്നും കോളനി നിവാസികള്‍ പറയുന്നു.

ഇടമലക്കുടിയില്‍ കാട്ടുമൃഗശല്യം രൂക്ഷം

കാട്ടാനകള്‍ക്ക് പുറമേ കാട്ടുപോത്തിന്‍റെ ആക്രമണവും പ്രദേശത്ത് വ്യാപകമാണ്. രാത്രികാലങ്ങളില്‍ മൃഗങ്ങളെ ഭയന്ന് കോളനി നിവാസികള്‍ പുറത്തിറങ്ങാറില്ല. വിവിധ കുടികളില്‍ നിന്നും കുട്ടികള്‍ സ്‌കൂളില്‍ എത്തുന്നത് ഭയത്തോടെയാണെന്നും ആദിവാസി കുടുംബങ്ങള്‍ പറയുന്നു.

Intro:ഇടമലക്കുടി ആദിവാസി മേഖലയിൽ കാട്ടുമൃഗശല്യം രൂക്ഷമാകുന്നു.Body:പകൽ സമയത്തു പോലും
കോളനികള്‍ക്കുള്ളില്‍ കാട്ടുമൃഗങ്ങളുടെ സാന്നിധ്യം സജീവമാണെന്ന് കോളനി നിവാസികൾ പറയുന്നു.രാത്രികാലങ്ങളില്‍ കാതുകളില്‍ വന്നടിക്കുന്ന കാട്ടനകളുടെ ചിഹ്നം വിളി ഭയന്ന് വേണം വീടുകളില്‍ കഴിഞ്ഞ് കൂടാന്‍.സൊസൈറ്റിക്കുടിയില്‍ പഞ്ചായത്തിനായി നിര്‍മ്മിച്ചിട്ടുള്ള കെട്ടിടത്തിന്റെ പല ഭാഗവും ആനകള്‍ തകര്‍ത്ത നിലയിലാണ്.പല കൃഷികളില്‍ നിന്നും തങ്ങള്‍ പിന്തിരിയാനുള്ള കാരണം കാട്ടുമൃഗങ്ങളുടെ ആക്രമണമാണെന്ന് ഗോത്രനിവാസികള്‍ പറഞ്ഞു.

ബൈറ്റ്

ചെകപ്പൻ

കോളനി നിവാസിConclusion:കാട്ടനകള്‍ക്ക് പുറമെ കാട്ടുപോത്തിന്റെ ശല്യവും ഇടമലക്കുടിയില്‍ വേണ്ടുവോളം ഉണ്ട്.പകല്‍ സമയത്തു പോലും കൃഷിയിടങ്ങളില്‍ ഇറങ്ങുന്ന കാട്ടുപോത്തിന്റെ ആക്രമണത്തില്‍ നിന്നും ജീവന്റെ ബലത്തില്‍ രക്ഷപ്പെട്ട ധാരാളം പേർ കോളനികളിൽ താമസിക്കുന്നു. രാത്രികാലത്ത് മൃഗങ്ങളെ ഭയന്ന് ഗോത്രനിവാസികള്‍ പുറത്തിറങ്ങാറില്ല.വിവിധ കുടികളില്‍ നിന്നും കുരുന്നുകള്‍ വിദ്യാലയത്തില്‍ എത്തുന്നതു പോലും രാവിലെ കാട്ടുമൃഗങ്ങളെ ഭയന്നാണെന്നും ആദിവാസി കുടുംബങ്ങൾ പറയുന്നു.

അഖിൽ വി ആർ
ദേവികുളം
Last Updated : Jul 26, 2019, 11:43 AM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.