ഇടുക്കി: ജില്ലയിലെ മാങ്കുളത്ത് ദമ്പതികളെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുംപാലപുഴയിൽ ജോസ്, ഭാര്യ സെലിൻ എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സെലിന് വെട്ടേറ്റ നിലയിലും ജോസ് തൂങ്ങി മരിച്ച നിലയിലുമാണ്.
ALSO READ: മുട്ടില്‍ മരം മുറി : സിപിഐ എക്‌സിക്യുട്ടീവ് യോഗം ബുധനാഴ്‌ച
ഭാര്യ സെലിനെ കൊലപ്പെടുത്തിയ ശേഷം ജോസ് തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. ഇരുവരെയും വീടിനുപുറത്ത് കാണാത്തതിൽ സംശയം തോന്നിയ സമീപവാസികളെത്തി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്നാർ പൊലീസ് സഥലത്തെത്തി നടപടികൾ സ്വീകരിച്ചു.