ETV Bharat / state

കുടിവെള്ളം നല്‍കിയില്ലെങ്കിലും വെള്ളക്കരം ഈടാക്കി ജലവകുപ്പ് - കുമളിയില്‍ കുടിവെള്ള ക്ഷാമം

ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്തവർക്ക് 950 രൂപ മുതൽ 1470 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് നാട്ടുകാരുടെ ആക്ഷേപം

water issue  kumaly  കുമളിയില്‍ കുടിവെള്ള ക്ഷാമം  latest idukki
കുമളിയില്‍ കുടിവെള്ള ക്ഷാമം; വെള്ളക്കരം ഈടാക്കി ജലവകുപ്പ്
author img

By

Published : Jan 4, 2020, 10:57 PM IST

Updated : Jan 4, 2020, 11:21 PM IST

ഇടുക്കി: കുമളിയിൽ അമ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാതെ വെള്ളക്കരം ഈടാക്കി ജലവകുപ്പ്. ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്തവർക്ക് 950 രൂപ മുതൽ 1470 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം. കഴിഞ്ഞ ആറു മാസമായി ജലവകുപ്പിൽ നിന്ന് കുടിവെള്ളം ലഭിക്കുന്നില്ല. ദേശീയ പാതയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനിടെ ഈ പ്രദേശത്തുള്ള ജലവകുപ്പിന്‍റെ പൈപ്പ് ലൈൻ പൊട്ടി. എന്നാൽ പൈപ്പ് മാറ്റിയിടാനോ സ്ഥലത്തെത്തി പരിശോധന നടത്താനോ അധികൃതർ തയാറായില്ലെന്നും നാട്ടുകാര്‍ പറയുന്നു.

കുടിവെള്ളം നല്‍കിയില്ലെങ്കിലും വെള്ളക്കരം ഈടാക്കി ജലവകുപ്പ്

പരാതിയുമായി ജല വകുപ്പിനെ സമീപിച്ചപ്പോൾ നാഷണല്‍ ഹൈവേയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കിടെയാണ് പൈപ്പ് പൊട്ടിയതെന്നും ഇവരിൽ നിന്നും തുക അനുവദിച്ചു കിട്ടിയാൽ മാത്രമേ പൈപ്പ് മാറ്റിയിടാൻ കഴിയൂവെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. പൈപ്പ് മാറാനുള്ള തുക ഇവിടുത്തെ കുടുംബങ്ങൾ ചേർന്ന് സമാഹരിച്ച് നൽകാമെന്ന് അറിയിച്ചെങ്കിലും വകുപ്പുകളോ പഞ്ചായത്തോ വേണ്ട നടപടി സ്വീകരിച്ചില്ല. വേനൽ കടുത്തതോടെ 800 രൂപ നിരക്കിലാണ് നാട്ടുകാര്‍ കുടിവെള്ളം വാങ്ങുന്നത്.

Intro:കുമളിയിൽ അമ്പതോളം കുടുംബങ്ങൾക്ക് കുടിവെള്ളം നൽകാതെ വെള്ളക്കരം ഈടാക്കി
ജലവകുപ്പ്,ഒരു തുള്ളി വെള്ളം പോലും ലഭിക്കാത്തവർക്ക് 950 രൂപ മുതൽ 1470 രൂപ വരെയാണ് ഈടാക്കുന്നതെന്നാണ് നാട്ടുക്കാരുടെ ആരോപണംBody:

വി.ഒ

കുമളി രണ്ടാം മൈലിലെ അൻപതോളം കുടുംബങ്ങൾക്ക്
കഴിഞ്ഞ ആറു മാസമായി ജലവകുപ്പിൽ നിന്ന് കുടിവെള്ളം ലഭിക്കുന്നില്ലാ,ദേശീയ പാതയിൽ ബാരിക്കേഡുകൾ സ്ഥാപിക്കുന്നതിനിടെ ഈ പ്രദേശത്തുള്ള ജലവകുപ്പിന്റെ പൈപ്പ് ലൈൻ പൊട്ടി പോയി, എന്നാൽ
പൈപ്പ് മാറ്റിയിടാനോ സ്ഥലത്തെത്തി പരിശോധന നടത്താനോ അധികൃതർ തയാറായില്ല. പരാതിയുമായി ജല വകുപ്പിനെ സമീപിച്ചപ്പോൾ എൻ. എച്ചിന്റെ പണികൾക്കിടയാണ് പൈപ്പിന് പൊട്ടൽ വീണതെന്നും ഇവരിൽ നിന്നും തുക അനുവദിച്ചു കിട്ടിയാൽ മാത്രമേ പൈപ്പ് മാറ്റിയിടാൻ കഴിയുവെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ബൈറ്റ്

മെറീന തുണ്ടിയിൽ
( നാട്ടുകാരി )

ഇവരുടെ കുടിവെള്ളം മുടങ്ങിയെങ്കിലും അന്ന് മുതലുള്ള വെള്ളത്തിന്റെ ബില്ല് ജല വകുപ്പ് മാസംതോറം എല്ലാ കുടുംബങ്ങൾക്കും നൽകാറുണ്ട്. 950 രൂപ മുതൽ 1470 രൂപ വരെയാണ് ബിൽ തുകയായി ഈടാക്കുന്നത്

ബൈറ്റ്

സ്റ്റീഫൻ സോയ്
(പ്രദേശവാസി )

Conclusion:പൈപ്പ് മാറാനുള്ള തുക ഇവിടുത്തെ കുടുംബങ്ങൾ ചേർന്ന് സമാഹരിച്ച്
നൽകാമെന്ന് അറിയിച്ചെങ്കിലും വകുപ്പുകളോ പഞ്ചായത്തോ വേണ്ട നടപടി സ്വീകരിച്ചില്ല.
വേനൽ കടുത്തതോടെ 800 രൂപ നിരക്കിലാണ് നാട്ടുക്കാർ കുടി
വെള്ളം വാങ്ങുന്നത്.

ETV BHARAT IDUKKI
Last Updated : Jan 4, 2020, 11:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.