ഇടുക്കി: മാലിന്യ സംസ്കരണത്തിന് പരിഹാരവുമായി വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് . ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചുളള മാലിന്യ പ്ലാന്‍റുകളുടെ നിർമ്മാണത്തിനാണ് പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്. മാലി ഗവൺമെന്‍റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി റെജിയാണ് മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്‌തത്. മാലിന്യ സംസ്കരണത്തിന് വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്തതായിരുന്നു പ്രദേശത്തെ പ്രധാന പ്രശ്നം. മാലിന്യ സംസ്കരണം നടക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. പ്ലാന്‍റ് യാഥാർത്ഥ്യമായതോടെ ഗുരുതരമായ മാലിന്യ നിക്ഷേപത്തിനാണ് പരിഹാരം ആയിരിക്കുന്നത്.
മാലിന്യ നിക്ഷേപത്തിന് പരിഹാരവുമായി വണ്ടൻമേട് ഗ്രാമപഞ്ചായത്ത് - ഇടുക്കി
മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി റെജി നിര്‍വഹിച്ചു
ഇടുക്കി: മാലിന്യ സംസ്കരണത്തിന് പരിഹാരവുമായി വണ്ടൻമേട് ഗ്രാമ പഞ്ചായത്ത് . ജൈവ, അജൈവ മാലിന്യങ്ങൾ വേർതിരിച്ചുളള മാലിന്യ പ്ലാന്‍റുകളുടെ നിർമ്മാണത്തിനാണ് പഞ്ചായത്ത് തുടക്കം കുറിച്ചിരിക്കുന്നത്. മാലി ഗവൺമെന്‍റ് എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജാൻസി റെജിയാണ് മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്‌തത്. മാലിന്യ സംസ്കരണത്തിന് വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്തതായിരുന്നു പ്രദേശത്തെ പ്രധാന പ്രശ്നം. മാലിന്യ സംസ്കരണം നടക്കാത്തത് വലിയ പ്രതിഷേധങ്ങൾക്ക് ഇടവരുത്തിയിരുന്നു. പ്ലാന്‍റ് യാഥാർത്ഥ്യമായതോടെ ഗുരുതരമായ മാലിന്യ നിക്ഷേപത്തിനാണ് പരിഹാരം ആയിരിക്കുന്നത്.
14 ലക്ഷം രൂപാ മുടക്കിയാണ് പ്ലാന്റ് സ്ഥാപിച്ചത്.
മാലിയിലാണ് പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മിച്ചത്.
വി.ഒ
മാലിന്യ പ്രശ്നത്താൽ വീർപ്പുമുട്ടുന്ന ഗ്രാമപഞ്ചായത്തുകളിൽ ഒന്നായിരുന്നു വണ്ടൻമേട് . മതിയായ മാലിന്യ സംസ്കരണത്തിന് വേണ്ട സജ്ജീകരണങ്ങൾ ഇല്ലാത്തതായിരുന്നു പ്രശ്നം രൂക്ഷമാക്കിയത്.
പഞ്ചായത്തിലെ എല്ലാ മാലിന്യങ്ങളും മാലിയിലാണ് തള്ളിയിരുന്നത്. എന്നാൽ ഫലപ്രദമായ മാലിന്യം സംസ്കരണം നടക്കാത്തത് വലിയ പ്രതിഷേധങ്ങൾക്കും ഇടവരുത്തിയിരുന്നു. . മാലി ഗവ എൽ പി സ്കൂളിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിന്റ് ജാൻസി റെജി മാലിന്യ സംസ്കരണ പ്ലാന്റ് ഉദ്ഘാടനം ചെയ്തു..
ബൈറ്റ്
ജാൻസി റെജി
(വണ്ടമേട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് )
ഏറെ നാളത്തെ ശ്രമഫലമായാണ് പഞ്ചായത്തിന് മാലിന്യ പ്ലാന്റ്, സ്ഥാപിക്കുവാൻ കഴിഞ്ഞത്. പഞ്ചായത്തിന്റ പരിധിയിൽ വരുന്ന സ്ഥലങ്ങളിൽ നിന്നും ജൈവ, അജൈവ മാലിന്യങ്ങൾ വേർ തിരിച്ചാണ് പ്ലാന്റിൽ എത്തിക്കുന്നത്. ഇതിനായി വാഹന സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.പ്ലാന്റ് യാഥാർത്ഥ്യമായതോടെ മാലിയിലെ ഗുരുതരമായ മാലിന്യ നിക്ഷേപത്തിനാണ് പരിഹാരം ആകുന്നത്.
ETV BHARAT IDUKKI