ETV Bharat / state

വാഗമണിൽ തൂക്കുപാലം പൊട്ടിവീണ് 10 പേർക്ക് പരിക്ക് - തൂക്കുപാലം

അഞ്ച്  പേർക്ക് മാത്രം കയറാവുന്ന പാലത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ വിലക്ക് മറികടന്ന് കൂടുതൽ പേർ കയറിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ .

പൊട്ടിവീണ തൂക്കുപാലം
author img

By

Published : Feb 23, 2019, 7:28 PM IST

വാഗമൺ ആത്മഹത്യാ മുനമ്പിൽ തൂക്കുപാലം തകർന്ന് വീണ് വിനോദ സഞ്ചാരികളായ 10 പേർക്ക് പരിക്കേറ്റു. അങ്കമാലി, ചുള്ളി സെന്‍റ് ജോർജ് ദേവാലയത്തിൽ നിന്നും വന്നവരാണ്ഇന്ന് ഉച്ചയോടെ അപകടത്തിൽപ്പെട്ടത്.

അഞ്ച്പേർക്ക് മാത്രം കയറാവുന്ന പാലത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ വിലക്ക് മറികടന്ന് കൂടുതൽ പേർ കയറിയതാണ് അപകട കാരണമെന്നാണ് വിലയിരുത്തൽ. പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതിൽ ഒരാളുടെ കാലിന് സാരമായ പൊട്ടലുണ്ട്. മറ്റുളളവരുടെ നില ഗുരുതരമല്ല. എന്നാൽ തൂക്കുപാലത്തിൽ കയറുന്നതിനാവശ്യമായ നിർദേശങ്ങളൊന്നും അധികൃതരിൽ നിന്ന് ലഭിച്ചിരുന്നില്ലെന്ന് അപകടത്തിൽപ്പെട്ടവർ പറഞ്ഞു. കഴിഞ്ഞ ആഴ്ച്ചയാണ് തൂക്കുപാലം സന്ദർശകർക്കായി തുറന്നു കൊടുത്തത്.

Intro:Body:

[2/23, 2:28 PM] Jithin- Idukki: Flash

വാഗമൺ ആത്മഹത്യാമുനമ്പിൽ തൂക്കുപാലം തകർന്ന് അപകടമുണ്ടായി.' വിനോദ സഞ്ചാരികളായ10 പേർക്ക് പരിക്കേറ്റു. അങ്കമാലി സ്വദേശികളാണ് അപകടത്തിൽപ്പെട്ടത് ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത് അപകടത്തിൽപ്പെട്ടവരെ ഈരാറ്റുപേട്ടയിലെ വിവിധ  ആശുപത്രികളിൽ പ്രവേശിപ്പിച്ചു

[2/23, 2:52 PM] Jithin- Idukki: 9 പേർക്ക് പരിക്ക് ഒരാൾക്ക് കാലിന് ഒടിവുണ്ട് അങ്കമാലി അടുത്ത് ചുള്ളി ST .ജോർജ് ദേവാലയത്തിൽ നിന്നും വന്നവരാണ്

അപകടത്തിൽ പെട്ടത്.

5 പേർക്ക് മാത്രം കയറാവുന്ന പാലത്തിൽ സെക്യൂരിറ്റി ജീവനക്കാരുടെ വിലക്ക് മറികടന്ന് കൂടുതൽ പേർ കയറിയതാണ് അപകട കാരണം.

ഇവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Conclusion:
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.