ഇടുക്കി: വ്യാപാര ദ്രോഹനയങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമതി ജില്ലാ പ്രസിഡന്‍റ് കെ എന്‍ ദിവാകരന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമിതി ആഹ്വാനം ചെയ്‌ത ധര്‍ണ അടിമാലിയില്‍ ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ വ്യാപാരികള്‍ സമരത്തില്‍ പങ്കുചേര്‍ന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ പേരിലുള്ള ഉദ്യോഗസ്ഥ പീഡനങ്ങള്‍ അവസാനിപ്പിക്കുക, റോഡ് വികസനത്തിന്‍റെ പേരില്‍ സ്ഥാപനം നഷ്‌ടപ്പെടുന്ന വ്യാപാരികള്‍ക്ക് അര്‍ഹമായ നഷ്‌ടപരിഹാരം അനുവദിക്കുക, ജിഎസ്‌ടിയുടെ പേരില്‍ നടപ്പിലാക്കുന്ന അന്യായമായ പിഴ ശിക്ഷകള്‍ നിര്‍ത്തി വയ്ക്കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ.
അടിമാലി യൂണിറ്റ് പ്രസിഡന്‍റ് പിഎം ബേബി അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്‍റ് കെആര്‍ വിനോദ്, ബ്ലോക്ക് പ്രസിഡന്‍റ് കെ പി ജോയി, ജനറല്‍ സെക്രട്ടറി ഡയസ് പുല്ലന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
വ്യാപാരി വ്യവസായി ഏകോപന സമിതി ധര്‍ണ നടത്തി - merchant at strike news
വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി വ്യാപാരി വ്യവസായി ഏകോപന സമതി നടത്തിയ പ്രതിഷേധ പരിപാടി ഇടുക്കിയില്‍ ജില്ലാ പ്രസിഡന്‍റ് കെ എന്‍ ദിവാകരന്‍ ഉദ്‌ഘാടനം ചെയ്‌തു