ഇടുക്കി: വാത്തിക്കുടിയിലെ ആസിഡ് ആക്രമണത്തിൽ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസം വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ ശ്രീജയുടെ ഭർത്താവ് അനിലിനെ മുരിക്കാശേരി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ഈ മാസം 27 വരെയാണ് റിമാൻഡ് ചെയ്തത്. ശ്രീജയുടെ മുഖത്തും ശരീരഭാഗങ്ങളിലുമാണ് ആസിഡ് ഒഴിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷം പഞ്ചായത്ത് മീറ്റിംഗ് കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് ആക്രമണം നടന്നത്. പൊള്ളലേറ്റ ശ്രീജയെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
വാത്തിക്കുടി ആസിഡ് ആക്രമണം; പ്രതിയെ റിമാൻഡ് ചെയ്തു - Vathikudi idukki
വാത്തിക്കുടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ ശ്രീജക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തിൽ ശ്രീജയുടെ ഭർത്താവ് അനിലിനെ അറസ്റ്റ് ചെയ്തിരുന്നു.