ETV Bharat / state

Vanilla cultivation idukky price വാനില വീണ്ടും പൂക്കുന്നു, ഹൈറേഞ്ചില്‍ പ്രതീക്ഷയുടെ തിരയേറ്റം - വാനിലയുടെ വില

മെക്‌സിക്കൻ വംശജനായ വാനില, മഡഗാസ്‌കറിലാണ് ആദ്യം വ്യാവസായിക അടിസ്ഥാനത്തില്‍ പൂത്തുലഞ്ഞതെങ്കിലും കേരളത്തിന്‍റെ ഹൈറേഞ്ചില്‍ കൃഷി ചെയ്ത പ്രകൃതി ദത്ത വാനിലയ്ക്ക് ആഗോളവിപണിയില്‍ മികച്ച വില ലഭിച്ചതോടെ കർഷകരുടെ എണ്ണത്തിലും വർധനവുണ്ടായി.

vanilla-cultivation-idukky-price
vanilla-cultivation-idukky-price
author img

By ETV Bharat Kerala Team

Published : Oct 2, 2023, 5:13 PM IST

Updated : Oct 2, 2023, 8:01 PM IST

വാനില വീണ്ടും പൂക്കുന്നു, ഹൈറേഞ്ചില്‍ വീണ്ടും പ്രതീക്ഷയുടെ കാലം

ഇടുക്കി: 1990കളില്‍ കേരളത്തിന്‍റെ മലയോര മേഖല വലിയൊരു കാർഷിക വിപ്ലവത്തിന് സാക്ഷിയായി. വർഷങ്ങൾക്കിപ്പുറം ആ വിപ്ലവം പൂത്തുലഞ്ഞപ്പോൾ കർഷകന്‍റെ പോക്കറ്റ് നിറഞ്ഞു. റബറിന്‍റെ വിലയിടിവ് സൃഷ്‌ടിച്ച കഷ്‌ടകാലം മറികടന്ന് ഹൈറേഞ്ചിന്‍റെ പോക്കറ്റ് നിറച്ച വാനില.

മെക്‌സിക്കൻ വംശജനായ വാനില, മഡഗാസ്‌കറിലാണ് ആദ്യം വ്യാവസായിക അടിസ്ഥാനത്തില്‍ പൂത്തുലഞ്ഞതെങ്കിലും കേരളത്തിന്‍റെ ഹൈറേഞ്ചില്‍ കൃഷി ചെയ്ത പ്രകൃതി ദത്ത വാനിലയ്ക്ക് ആഗോളവിപണിയില്‍ മികച്ച വില ലഭിച്ചതോടെ കർഷകരുടെ എണ്ണത്തിലും വർധനവുണ്ടായി. ഏലവും കുരുമുളകും ഇടയ്‌ക്കെപ്പൊഴോ കർഷകന്‍റെ പ്രതീക്ഷകൾ തകർത്തപ്പോൾ കൂടുതല്‍ പേർ വാനിലക്കൃഷിയിലേക്ക് തിരിഞ്ഞു. ഇന്ത്യയിലും വിദേശത്തും ഉല്‍പ്പാദനം വർധിച്ചതോടെ അപ്രതീക്ഷിതമായി വിലയിടിഞ്ഞു.

പെട്ടെന്നാണ് പൊന്നുംവില നല്‍കിയ വാനില കർഷകന് നഷ്‌ടക്കണക്കൊരുക്കിയത്. അതോടെ കർഷകർ വീണ്ടും ഏലത്തിലേക്കും കുരുമുളകിലേക്കും കൃഷി മാറ്റി പരീക്ഷിച്ചു. മലയോര കർഷകർ വാനിലയെ മറക്കാൻ തുടങ്ങുമ്പോഴാണ് വീണ്ടുമിതാ പ്രതീക്ഷയുടെ നാമ്പുകൾ മുളച്ചുതുടങ്ങുന്നത്.

പത്ത് വർഷങ്ങൾക്ക് മുൻപ് ഒരു കിലോ ഉണക്ക വാനിലയ്ക്ക് ഇരുപതിനായിരത്തിനും മേലെയായിരുന്നു വിലയുണ്ടായിരുന്നത്. അതിനു ശേഷം വിലയിടിഞ്ഞ് കിലോയ്‌ക്ക് 2000ത്തിനും താഴെയെത്തിയ വാനിലയ്ക്ക് ഇപ്പോൾ കിലോയ്‌ക്ക് 5000 രൂപയാണ്. വില ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷ.

സജീവമായി വാനില കൃഷി ചെയ്‌തിരുന്നവരുടെ എണ്ണം ഇപ്പോൾ കുറവാണ്. പക്ഷേ ഇടവിളയായി കൃഷി ചെയ്യുന്നവരുണ്ട്. താരതമ്യേന ഉയരമേറിയതും ഈര്‍പ്പവും ചൂടും ഉള്ള പ്രദേശത്താണ് ഓർക്കിഡ് കുടുംബത്തില്‍ പെട്ട വാനില മികച്ച രീതിയില്‍ വളരുക. ഇടുക്കിയിലെയും വയനാട്ടിലെയും കാലാവസ്ഥ വാനില കൃഷിയ്ക്ക് അനുയോജ്യമാണ്.

പരിപാലന ചെലവ് കുറവാണെന്നതും ഏലം- കുരുമുളക് അടക്കമുള്ള കൃഷികൾ പ്രതിസന്ധി നേരിടുന്നതും കൂടുതല്‍ കര്‍ഷകര്‍ ഇടവിളയായി വാനിലയെ പരീക്ഷിക്കാൻ സാധ്യത ഏറെയാണ്.

also read: താങ്ങുമരങ്ങൾ ഇല്ലാതെ വാനില കൃഷി ചെയ്യുന്ന കര്‍ഷകൻ

also read: Cardamom Farmers Issue Idukki| 'എല്ലാം വൻകിടക്കാരുടെ കളി', ഏലത്തിന് വില കുറയ്‌ക്കാൻ ശ്രമമെന്ന് കർഷകരുടെ പരാതി

വാനില കൃഷി ചെയ്യാം: ഇളകിയ മേല്‍മണ്ണിലാണ് വാനില കൃഷി ചെയ്യേണ്ടത്. വര്‍ഷത്തില്‍ 150 മില്ലി വരെ മഴ ലഭിക്കുന്നതും ഈര്‍പ്പവും ചൂടുള്ളതുമായ പ്രദേശങ്ങളാണ് അഭികാമ്യം.

മെയ് മാസത്തിലും സെപ്തംബര്‍ മുതല്‍ ഒക്ടോബര്‍ വരെയും രണ്ടുതവണ വാനില നടാം. വാനിലയുടെ തണ്ട് മുറിച്ചും ചെറിയ തൈകള്‍ നട്ടും കൃഷി ചെയ്യാം. 15 മുതല്‍ 20 വരെ ഇടമുട്ടുകളുള്ള തണ്ട് നട്ടാല്‍ പെട്ടെന്ന് പുഷ്പിക്കും.

നടാനുപയോഗിക്കുന്ന തണ്ടിന്‍റെ ഇല വേര്‍പെടുത്തിയ ചുവടുഭാഗം, താങ്ങായി ഉപയോഗിക്കുന്ന ശീമക്കൊന്ന പോലുള്ള മരത്തിന്റെ ചുവട്ടിലെ മണ്ണിളക്കി നടണം. മൂന്ന് സെന്റീമീറ്റര്‍ കനത്തില്‍ ഇതിന്റെ മുകളില്‍ നനഞ്ഞ മണ്ണ് വിതറണം. വള്ളികള്‍ വളരുമ്പോള്‍ തണ്ടിന്റെ മുകള്‍ഭാഗം താങ്ങുകാലിനോട് ചേര്‍ത്ത്‌കെട്ടണം.

പുതയിടാന്‍ കരിയിലയും വൈക്കോലും ഉപയോഗിക്കാം. ചെറുതായി നനച്ചുകൊടുക്കണം. വാനിലയുടെ തണ്ടുകള്‍ വേരുപിടിക്കാന്‍ രണ്ട് മാസം ആവശ്യമാണ്. ജൈവവളമാണ് വാനിലയുടെ വളര്‍ച്ചയ്ക്ക് നല്ലത്. രാസവളമിശ്രിതം ഇലകളില്‍ തളിക്കുന്നവരുണ്ട്. സാധാരണയായി പച്ചിലകളും കമ്പോസ്റ്റും കടലപ്പിണ്ണാക്കുമാണ് വളമായി നല്‍കുന്നത്. വേനല്‍ക്കാലങ്ങളില്‍ നന്നായി നനയ്ക്കണം. വർഷത്തില്‍ മൂന്ന് തവണയെങ്കിലും പുതയിടുന്നത് നല്ലതാണ്. വാനിലയുടെ തണ്ടില്‍ നിന്നും അല്‍പം അകലെ മാറി വേണം പുതയിടാന്‍.

മൂന്ന് വര്‍ഷം ആകുമ്പോള്‍ വാനിലയില്‍ പൂവിടും. സ്വപരാഗണം നടക്കാത്ത സസ്യമാണ് വാനില. കൈകള്‍ ഉപയോഗിച്ച് പൂ വിരിഞ്ഞ ദിവസം തന്നെ കൃത്രമി പരാഗണം നടത്തണം. പരാഗണം നടന്നാല്‍ കായ്കള്‍ പിടിച്ചു തുടങ്ങും. ഏകദേശം 11 മാസമായാല്‍ വിളവെടുപ്പ് നടത്താം. ഇടവിളയായി കൃഷി ചെയ്യാവുന്നതാണ് വാനില. വിപണിയില്‍ നിന്ന് ലാഭം കിട്ടാത്തതും രോഗബാധകളും കാരണം കര്‍ഷകര്‍ വാനിലക്കൃഷിയില്‍ നിന്ന് പിന്തിരിഞ്ഞ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ വിപണന സാധ്യതകള്‍ കൂടിവരികയാണ്.

Last Updated : Oct 2, 2023, 8:01 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.