ഇടുക്കി : വണ്ടിപ്പെരിയാർ കേസിൽ പ്രതിയെ സഹായിക്കാൻ ഒരു രാഷ്ട്രീയ പാർട്ടിയും പൊലീസും ശ്രമിച്ചത് അംഗീകരിക്കാൻ കഴിയില്ലെന്ന് യുഡിഎഫ് ഇടുക്കി ജില്ല ചെയർമാൻ ജോയി വെട്ടിക്കുഴി. പ്രതിക്കെതിരെ ശരിയായി എഫ്ഐആര്‍ തയ്യാറാക്കാൻ പോലും ഭരണകക്ഷി, പോലീസിനെ അനുവദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു(Vandiperiyar Rape and Murder Case).
പ്രതിയെ വെറുതെ വിട്ട കോടതി വിധി ഞെട്ടലുണ്ടാക്കുന്നതും സംശയം ജനിപ്പിക്കുന്നതുമാണെന്ന് സി പി ഐ ഇടുക്കി ജില്ല സെക്രട്ടറി കെ സലിം കുമാർ പറഞ്ഞു. നീതിപീഠത്തിൽ നിന്ന് പെൺകുട്ടിയുടെ കുടുംബത്തിന് നീതി ലഭിച്ചില്ല. ഇക്കാര്യത്തിൽ ഹൈക്കോടതി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു (Vandiperiyar Pocso Case).