ETV Bharat / state

വണ്ടിപ്പെരിയാറില്‍ 6 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ് : കുറ്റപത്രം സമര്‍പ്പിച്ച് പൊലീസ് - labour life

പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് ബലാത്സംഗം, കൊലപാതകം, പോക്‌സോ വകുപ്പുകള്‍

വണ്ടിപ്പെരിയാര്‍ പീഡനക്കേസ്‌  ആറ്‌ വയസുകാരിയെ പീഡിപ്പിച്ചു കൊന്നു  കൊലപാതകം  പോക്‌സോ കേസ്‌  ആറ്‌ വയസുകാരിയെ പീഡപ്പിച്ചു  പീഡനക്കേസ്‌  വണ്ടിപ്പെരിയാര്‍ കേസ്‌  ഇടുക്കി പൊലീസ്  മൂന്നാര്‍ ലയങ്ങള്‍  തോട്ടം തൊഴിലാളികള്‍  തൊഴിലാളി ജീവിതം  ഇടുക്കി പീഡനം  ഒറ്റമുറി ലയം  idukki rape case  rape case  vandiperiyar rape case  six year old girl raped  6 year old girl raped  police submits case file  crime story  etv bharat crime news  crime news idukki  labour life  estate labour
വണ്ടിപ്പെരിയാര്‍ പീഡനക്കേസ്‌; പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
author img

By

Published : Sep 20, 2021, 4:17 PM IST

ഇടുക്കി : വണ്ടിപ്പെരിയാറിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തിയ കേസിൽ പൊലീസ് കുറ്റപത്രം സമർപ്പിച്ചു. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതിയായ അർജുനെതിരെ ചുമത്തിയിരിക്കുന്നത്. തെളിവ്‌ നശിപ്പിക്കാൻ ശ്രമിച്ചെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

250 പേരുടെ മൊഴികള്‍ ഉൾപ്പെടുത്തി 300 പേജുള്ള കുറ്റപത്രമാണ് പൊലീസ് മുട്ടം പോക്സോ കോടതിയിൽ സമർപ്പിച്ചത്. ജൂൺ 30നാണ് വീടിനുള്ളില്‍ ആറ് വയസുകാരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ ഷോള്‍ കുരുങ്ങി കുട്ടി മരിച്ചെന്നാണ് ബന്ധുക്കൾ കരുതിയത്.

Read More: 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതിയെ തെളിവെടുപ്പിനെത്തിച്ച് പൊലീസ്, രോഷവുമായി നാട്ടുകാർ

എന്നാൽ പോസ്റ്റ്‌മോർട്ടത്തിൽ പെൺകുട്ടി പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് വ്യക്തമായി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അയല്‍വാസിയായ അർജുൻ പിടിയിലായത്.

പീഡിപ്പിക്കുന്നതിനിടയിൽ ബോധരഹിതയായ പെൺകുട്ടിയെ വീടിനുള്ളിൽ കെട്ടിത്തൂക്കിയാണ് കൊലപ്പെടുത്തിയെന്ന് പ്രതി മൊഴി നല്‍കി. ഇയാൾ മിഠായി നൽകി കുട്ടിയുമായി അടുപ്പം സൃഷ്‌ടിച്ച ശേഷം കുട്ടിയെ നിരന്തരം പീഡിപ്പിച്ചിരുന്നു. മൂന്ന് വയസ് മുതൽ കുട്ടി പീഡിപ്പിക്കപ്പെട്ടിരുന്നതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.