ഇടുക്കി: ആദിവാസി പിന്നാക്ക വിഭാഗങ്ങളിലുള്ള മുഴുവൻ പേർക്കും കൊവിഡ് വാക്‌സിൻ നൽകുക എന്ന ദൗത്യം പൂർത്തീകരിക്കാനൊരുങ്ങി നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത്. ഡോക്ടർ, ആരോഗ്യപ്രവർത്തകർ എന്നിവരുടെ സംഘമാണ് വാക്‌സിൻ വിതരണത്തിനായി പഞ്ചായത്തിലെ ഗ്രാമങ്ങളിലെത്തുന്നത്.
പ്രധാനമായും ഊരുകളിലും, അവികസിത ഗ്രാമങ്ങളിലുമെത്തിയാണ് ആരോഗ്യപ്രവർത്തകർ വാക്‌സിൻ നൽകുന്നത്. മലനിരകൾ, താഴ്‌വാരങ്ങൾ, വനമേഖലകൾ തുടങ്ങിയ ദുർഘട പാതകൾ താണ്ടിയാണ് ആരോഗ്യപ്രവർത്തകർ പ്രായമായവർക്കും രോഗികൾക്കും വാക്‌സിൻ നൽകാനായി എത്തുന്നത്.
ALSO READ: 'കൊവിഡ് മരണം കുറച്ചുകാട്ടാന്‍ വ്യഗ്രത' ; പാവങ്ങള്‍ക്ക് ധനസഹായം നിഷേധിക്കുന്നുവെന്ന് കെ സുധാകരൻ
നെടുങ്കണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ വിവിധ പ്രദേശങ്ങളിലെ ആദിവാസി പിന്നോക്ക വിഭാഗങ്ങളിലുള്ള 90 ശതമാനത്തോളം പേർക്കും കിടപ്പു രോഗികളായ 95 ശതമാനം പേർക്കും ഇതിനകം വാക്‌സിൻ നൽകി കഴിഞ്ഞു.
നെടുങ്കണ്ടം കുടുംബാരോഗ്യ കേന്ദ്രത്തിന് കീഴിലെ ശൂലപാറ, കരുത്തോട്, കുഞ്ഞൻകോളനി തുടങ്ങിയ ആദിവാസിഗ്രാമങ്ങളിലുള്ള മുഴുവൻ പേർക്കും ഇതിനകം വാക്‌സിൻ നൽകാൻ ഗ്രാമപഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്.
ALSO READ: ക്യാമറയ്ക്ക് പോസ് ചെയ്ത് മ്ലാവ് ; രാജമലയിലെ കൗതുകക്കാഴ്ച