ETV Bharat / state

ഇടുക്കി ഒഴുക്കൻ പാറയിൽ മീൻ പിടിക്കാൻ പോയ രണ്ട് യുവാക്കളെ കാണാതായി

ജോയിസ്, മനേഷ് എന്നീ യുവാക്കളെയാണ് ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻ പാറയിൽ കാണാതായത്

Two young men who went fishing have gone missing in Idukki  went fishing have gone missing in Idukki  മീൻ പിടിക്കാൻ പോയ രണ്ട് യുവാക്കളെ കാണാതായി  ഇടുക്കി ജലാശയം  ഉപ്പുതറ കാക്കത്തോട് കെട്ടുചിറ  ഫയർഫോഴ്‌സ്  പൊലീസ്  Fireforce  Police
ഇടുക്കി ഒഴുക്കൻ പാറയിൽ മീൻ പിടിക്കാൻ പോയ രണ്ട് യുവാക്കളെ കാണാതായി
author img

By

Published : Jun 15, 2021, 8:37 PM IST

ഇടുക്കി: ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ ഉപ്പുതറ കാക്കത്തോട് കെട്ടുചിറക്ക് സമീപം ഒഴുക്കൻ പാറയിൽ മീൻ പിടിക്കാനെത്തിയ മൂന്ന് യുവാക്കളിൽ രണ്ട് പേരെ കാണാതായി. മാട്ടുതാവളം കുമ്മിണിയിൽ ജോയിസ് (31) മനേഷ് (31) എന്നിവരെയാണ് ജലാശയത്തിൽ കാണാതായത്.

ചൊവ്വാഴ്‌ച വൈകിട്ട് 5.30 ഓടെയാണ് സംഭവം. ജലാശയത്തിൻ്റെ അരികിൽ നിന്ന് വല വീശുന്നതിനിടയിൽ ജോയിസ് കാൽ വഴുതി വെള്ളത്തിൽ വീണു. ജോയിസ് വെള്ളത്തിൽ താഴുന്നത് കണ്ട് മനേഷ് രക്ഷപെടുത്താൻ ജലാശയത്തിലേക്ക് ചാടുകയായിരുന്നു. മനേഷിന് ഇടയിൽ രക്ഷപെടാൻ അവസരം ഉണ്ടായിരുന്നുവെങ്കിലും സുഹൃത്തിനെ രക്ഷിക്കാൻ വീണ്ടും നീന്തുകയും ഇരുവരും വെള്ളത്തിൽ മുങ്ങിപ്പോകുകയായിരുന്നു.

ALSO READ: ആദ്യ ഘട്ടത്തില്‍ ബെവ്‌കോ ആപ്പ് ഇല്ല, പൊലീസ് സഹായത്തോടെ തിരക്ക് നിയന്ത്രണം പരിഗണനയില്‍

ഒപ്പമുണ്ടായിരുന്ന രതീഷ് ബഹളം വെച്ചപ്പോഴാണ് നാട്ടുകാർ വിവരം അറിയുന്നത്. ഉടൻ തന്നെ നാട്ടുകാർ തിരച്ചിൽ ആരംഭിച്ചു. വാഹനം എത്താത്ത പ്രദേശമായതിനാൽ പൊലീസിനും ഫയർഫോഴ്‌സിനും വനപാലകർക്കും എത്തിപ്പെടാൻ ഏറെ ബുദ്ധിമുട്ടേണ്ടി വന്നു. രാത്രി 7.30 ഓടെ ഫയർഫോഴ്‌സ് എത്തി തിരച്ചിൽ ആരംഭിച്ചെങ്കിലും നല്ല നീരൊഴുക്കും മഴയുമുള്ളതിനാൽ ഇരുവരെയും ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.