ETV Bharat / state

മുല്ലപ്പെരിയാര്‍ : ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രിമാര്‍ - mullperiyar Dam Shutter opening news

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതിന് സാക്ഷ്യം വഹിച്ച ശേഷം തേക്കടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍

mullperiyar Dam issue  two shutters of mullperiyar Dam open  dam shutters opening news  മുല്ലപ്പെരിയാര്‍ അണക്കെട്ട്  മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറന്നു  കെ.രാജന്‍  റോഷി അഗസ്റ്റിന്‍  mullperiyar Dam issue news  mullperiyar Dam Shutter opening news  മുല്ലപ്പെരിയാര്‍
മുല്ലപ്പെരിയാര്‍; ആശങ്കപെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രമാര്‍
author img

By

Published : Oct 29, 2021, 3:16 PM IST

ഇടുക്കി : മുല്ലപ്പെരിയാര്‍ ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ തുറന്നെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രിമാര്‍. കെ.രാജനും റോഷി അഗസ്റ്റിനുമാണ് ഇക്കാര്യം അറിയിച്ചത്. രാവിലെ 7.29നാണ് അണക്കെട്ട് തുറന്നത്. 534 ഘന അടി വെള്ളമാണ് തുറന്നുവിട്ടത്.

മുല്ലപ്പെരിയാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കുന്നതിന് സാക്ഷ്യം വഹിച്ച ശേഷം തേക്കടിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാര്‍. ആവശ്യമെങ്കില്‍ ഇനിയും ഷട്ടര്‍ ഉയര്‍ത്തുന്നതിന് ധാരണയായിട്ടുണ്ട്. കരുതല്‍ എന്ന നിലയില്‍ ഇടുക്കിയില്‍ നിന്ന് 100 ക്യുമെക്‌സ് ജലം തുറന്നുവിടാനുള്ള അനുമതിയുണ്ട്.

മുല്ലപ്പെരിയാര്‍ : ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മന്ത്രിമാര്‍

Also Read: മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്

സ്ഥിതിഗതികള്‍ ശരിയായ വിധത്തില്‍ ഇരുസംസ്ഥാനങ്ങളും മനസ്സിലാക്കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ പറഞ്ഞു. റവന്യൂമന്ത്രി തിരുവനന്തപുരത്ത് എടുത്ത തീരുമാനങ്ങള്‍ നടപ്പാക്കിയതായും മന്ത്രി റോഷി അഗസ്റ്റിന്‍ അറിയിച്ചു. 'റൂള്‍ കര്‍വ് അനുസരിച്ച് ഷട്ടര്‍ ഉയര്‍ത്തുന്നതിന് മാനദണ്ഡം നിര്‍ണയിച്ചിട്ടുണ്ട്.

നീരൊഴുക്ക് കൃത്യമായി നിര്‍ണയിക്കാന്‍ കഴിയാത്തതിനാല്‍ കടുത്ത ജാഗ്രതയുണ്ടാകണം. മുല്ലപ്പെരിയാര്‍ സ്ഥിതിവിശേഷം കൃത്യമായി കൈമാറാനുള്ള ധാരണ ഇരുസംസ്ഥാനങ്ങളുമായുണ്ടായി. ഡാമില്‍ നിന്ന് പോകുന്ന വെള്ളം സുഗമമായി ഒഴുക്കുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ടെങ്കിലും ജാഗ്രത തുടരണമെന്നും മന്ത്രിമാര്‍ അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.