ETV Bharat / state

ഇടുക്കി വണ്ടന്‍മേട്ടില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പ്രാഥമിക നടപടികൾക്ക് ശേഷം പ്രതികളെ തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി

16.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ  കഞ്ചാവ് അറസ്‌റ്റ്  കഞ്ചാവ്  വണ്ടൻമേട്  ഇടുക്കി  Two arrested with 16.5 kg cannabis  cannabis  cannabis arrest  idukki  idukki  vandanmed
16.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ
author img

By

Published : Feb 8, 2021, 10:31 AM IST

Updated : Feb 8, 2021, 10:58 AM IST

ഇടുക്കി: വണ്ടൻമേട്ടിൽ 16.5 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിലായി. മാലി സ്വദേശി ദൈവം, തമിഴ്‌നാട് സ്വദേശി രജിത്ത് എന്നിവരാണ് പിടിയിലായത്. വണ്ടൻമേട് പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവുമായി ഇരുവരും അറസ്റ്റിലായത്.

ഇടുക്കി വണ്ടന്‍മേട്ടില്‍ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

പൊലീസിന് ലഭിച്ച സന്ദേശത്തെ തുടർന്ന് വണ്ടൻമേട് സി.ഐ വി.എസ് നവാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പുലർച്ചെ പരിശോധന നടത്തുകയായയിരുന്നു. ബൊലേറോ വാഹനത്തിലെത്തിയ പ്രതികളിൽ നിന്ന് സഞ്ചിയിൽ പൊതിഞ്ഞ നിലയിൽ കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. വണ്ടൻമേടും മാലിയും കേന്ദ്രീകരിച്ച് കഞ്ചാവ് മാഫിയ പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മാസങ്ങളായി പൊലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. പലതവണയായി കഞ്ചാവ് പിടികൂടുകയും ചെയ്തു.

തമിഴ്‌നാട്ടിൽ നിന്ന് മൊത്തമായി എത്തിക്കുന്ന കഞ്ചാവ് ജില്ലയിലെ വിവിധ സ്ഥലങ്ങളിലും അന്യജില്ലകളിലും എത്തിച്ച് വിൽപ്പന നടത്തി വരുന്ന സംഘത്തിലെ അംഗങ്ങളാണ് പിടിയിലായതെന്നാണ് സൂചന. പ്രാഥമിക നടപടികൾക്ക് ശേഷം പ്രതികളെ തമിഴ്‌നാട്ടിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. കേസിൽ കൂടുതൽ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് വ്യക്തമാക്കി.

Last Updated : Feb 8, 2021, 10:58 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.