ETV Bharat / state

മുസ്ലിം പള്ളിയില്‍ മോഷണം; രണ്ട് പേര്‍ പിടിയില്‍ - idukki crime news

തൊടുപുഴ മങ്ങാട്ടു കവല സ്വദേശി ബാദുഷ, ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് റംസല്‍ എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്.

theft at Muslim mosque  Two arrested  ജുമാ മസ്‌ജിദില്‍ മോഷണം  രണ്ട് പേര്‍ പിടിയില്‍  ഇടുക്കി  idukki crime news  crime latest news
മുസ്ലിം പള്ളിയില്‍ മോഷണം; രണ്ട് പേര്‍ പിടിയില്‍
author img

By

Published : Jan 10, 2020, 10:04 PM IST

Updated : Jan 10, 2020, 11:04 PM IST

ഇടുക്കി: മുസ്ലിം പള്ളിയില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും അപഹരിച്ച രണ്ട് പേര്‍ പിടിയില്‍. തൊടുപുഴ മങ്ങാട്ടു കവല സ്വദേശി ബാദുഷ, ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് റംസല്‍ എന്നിവരെയാണ് വെള്ളത്തൂവല്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. രണ്ട് മൊബൈല്‍ഫോണുകളും 3000 രൂപയുമായിരുന്നു ഇരുവരും ചേര്‍ന്ന് മോഷ്‌ടിച്ചത്. കഴിഞ്ഞ മാസം 27 നായിരുന്നു കൊന്നത്തടി കാക്കാസിറ്റി മുസ്ലിം ജുമാ മസ്‌ജിദില്‍ നിന്നും പ്രതികള്‍ മൊബൈല്‍ഫോണുകളും പണവും കവര്‍ന്നത്.

മുസ്ലിം പള്ളിയില്‍ മോഷണം; രണ്ട് പേര്‍ പിടിയില്‍

മസ്‌ജിദ് അധികൃതര്‍ പരാതി നല്‍കിയതോടെ സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. സംഭവം നടന്ന ദിവസം അപരിചിതരായ രണ്ട് പേര്‍ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയ വിവരം അധികൃതര്‍ പൊലീസില്‍ അറിയിച്ചിരുന്നു. കാണാതായ മൊബൈല്‍ഫോണുകളുടെ സിഗ്‌നല്‍ കേന്ദ്രീകരിച്ചായിരുന്നു പൊലീസ് അന്വേഷണം. ഫോണുകള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയതോടെ പ്രതികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് ഇരുവരേയും തൊടുപുഴ പൊലീസിന്‍റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ബിരുദ വിദ്യാര്‍ത്ഥികളായ ഇരുവരേയും ജുമാ മസ്‌ജിദില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി. മൂന്നാറിലേക്ക് പോകും വഴി മസ്‌ജിദില്‍ കയറുകയും മോഷണം നടത്തുകയുമായിരുന്നുവെന്ന് യുവാക്കള്‍ പൊലീസിന് മൊഴി നല്‍കി.

Intro:മുസ്ലിം ജുമാ മസ്ജിദില്‍ നിന്നും മൊബൈല്‍ ഫോണുകളും പണവും അപഹരിച്ച രണ്ടംഗ സംഘത്തെ വെള്ളത്തൂവല്‍ പോലീസ് അറസ്റ്റ് ചെയ്തു.തൊടുപുഴ മങ്ങാട്ടു കവല സ്വദേശി ബാദുഷ,ഈരാറ്റുപേട്ട സ്വദേശി മുഹമ്മദ് റംസല്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്.രണ്ട് മൊബൈല്‍ഫോണുകളും 3000 രൂപയുമായിരുന്നു ഇരുവരും ചേര്‍ന്ന് മോഷ്ടിച്ചത്.Body:കഴിഞ്ഞ മാസം 27നായിരുന്നു കൊന്നത്തടി കാക്കാസിറ്റി മുസ്ലിം ജുമാ മസ്ജിദില്‍ നിന്നും പിടിയിലായ ബാദുഷയും റംസലും ചേര്‍ന്ന് മൊബൈല്‍ഫോണുകളും പണവും കവര്‍ന്നത്.സംഭവം സംബന്ധിച്ച് മസ്ജിദ് അധികൃതര്‍ വെള്ളത്തൂവല്‍ പോലീസില്‍ പരാതി നല്‍കി.സൈബര്‍ സെല്ലിന്റെ സഹായത്തോടെ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതികളായ യുവാക്കള്‍ വലയിലായത്.മൂന്നാറിലേക്ക് പോകും വഴി തങ്ങള്‍ മസ്ജിദില്‍ കയറുകയും മോഷണം നടത്തുകയുമായിരുന്നെന്ന് യുവാക്കള്‍ പോലീസിന് മൊഴി നല്‍കി.

ബൈറ്റ്

എം വി സ്കറിയ
എസ് ഐ വെള്ളത്തൂവൽConclusion:സംഭവം നടന്ന ദിവസം അപരിചിതരായ രണ്ട് പേര്‍ പള്ളിയില്‍ നിസ്‌ക്കരിക്കാന്‍ എത്തിയ വിവരം അധികൃതര്‍ പോലീസില്‍ അറിയിച്ചിരുന്നു.കാണാതായ മൊബൈല്‍ഫോണുകളുടെ സിഗ്‌നല്‍ കേന്ദ്രീകരിച്ചായിരുന്നു പോലീസ് അന്വേഷണം ആരംഭിച്ചത്.ഫോണുകള്‍ തൊടുപുഴയിലും പരിസരപ്രദേശങ്ങളിലുമായി ഉപയോഗിച്ച് വരുന്നതായി കണ്ടെത്തിയതോടെ പോലീസ് പ്രതികളെ തിരിച്ചറിഞ്ഞു.തുടര്‍ന്ന് ഇരുവരേയും തൊടുപുഴ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.ബിരുദ വിദ്യാര്‍ത്ഥികളായ ഇരുവരേയും ജുമാ മസ്ജിദില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തി.

അഖിൽ വി ആർ
ദേവികുളം
Last Updated : Jan 10, 2020, 11:04 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.