ETV Bharat / state

പ്രളയ ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി ആദിവാസി വീട്ടമ്മ

15വര്‍ഷം മുമ്പ് വീട് നിര്‍മിക്കാനായി 75000 രൂപ അനുവദിച്ചിരുന്നെന്നും ഇനി തുക അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ആദിവാസി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിശദീകരണം

വീട്ടമ്മ
author img

By

Published : Oct 20, 2019, 9:37 AM IST

Updated : Oct 20, 2019, 12:07 PM IST

ഇടുക്കി: പ്രളയത്തില്‍ തകര്‍ന്ന വീട് പുനർനിർമിക്കാൻ ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി ആദിവാസി വീട്ടമ്മ. അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാംമൈല്‍ ആദിവാസി കോളനിയില്‍ രമണിയാണ് സര്‍ക്കാര്‍ സഹായത്തിനായി ഓഫീസുകൾ കയറിയിറങ്ങുന്നത്. അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്നിട്ടും പഞ്ചായത്തോ ആദിവാസി വകുപ്പോ വേണ്ട രീതിയിൽ പരിഗണിക്കുന്നില്ലെന്നാണ് രമണിയുടെ പരാതി.

പ്രളയ ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി ആദിവാസി വീട്ടമ്മ

മണ്‍കട്ട കൊണ്ട് നിര്‍മിച്ച വീട് കഴിഞ്ഞ പ്രളയകാലത്ത് തകർച്ചയെ നേരിട്ടിരുന്നു. പിന്നീട് മണ്‍തിട്ട ഇടിഞ്ഞ് അടുക്കള തകര്‍ന്നു. പൂർണമായും ചോര്‍ന്നൊലിക്കുന്ന സ്ഥിതിയായപ്പോൾ രമണിയും കുടുംബവും ബന്ധുവീട്ടിലേക്ക് താമസം മാറി. അതേസമയം, 15വര്‍ഷം മുമ്പ് ഇവർക്ക് വീട് നിര്‍മ്മിക്കാനായി 75000 രൂപ അനുവദിച്ചിരുന്നെന്നും ഇനി തുക അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ആദിവാസി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിശദീകരണം. രമണിയുടെ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചിട്ടുണ്ട്.

Intro:പ്രളയത്തില്‍ തകര്‍ന്ന വീടിന് ഇനിയും ധനസഹായം ലഭിച്ചില്ലെന്ന പരാതിയുമായി ആദിവാസി വീട്ടമ്മ രംഗത്ത്.അടിമാലി ഗ്രാമപഞ്ചായത്തിലെ അഞ്ചാംമൈല്‍ ആദിവാസി കോളനിയില്‍ താമസിക്കുന്ന രമണിയാണ് ഇപ്പോഴും സര്‍ക്കാര്‍ സഹായം കാത്ത് കിടക്കുന്നത്.Body:അപേക്ഷ സമര്‍പ്പിച്ച് കാത്തിരുന്നിട്ടും പഞ്ചായത്തോ ആദിവാസി വകുപ്പോ വേണ്ട പരിഗണന നല്‍കുന്നില്ലെന്ന് രമണി പറയുന്നു.മണ്‍കട്ട കൊണ്ട് നിര്‍മ്മിച്ച രമണിയുടെ വീടിന് കഴിഞ്ഞ പ്രളയത്തിലായിരുന്നു കേടുപാടുകള്‍ സംഭവിച്ചത്.മണ്‍തിട്ട ഇടിഞ്ഞ് ചാടി അടുക്കള തകര്‍ന്നു.വീട് പൂര്‍ണ്ണമായി ചോര്‍ന്നൊലിക്കുന്നു.നിസഹായവസ്ഥ ചൂണ്ടികാട്ടി ഓഫീസുകള്‍ കയറി ഇറങ്ങിയിട്ടും വേണ്ടപ്പെട്ടവര്‍ ഗൗനിക്കുന്നില്ലെന്ന് രമണി നിറകണ്ണുകളോടെ പറഞ്ഞു.

ബൈറ്റ്

രമണി
വീട്ടമ്മConclusion:വീട് വാസയോഗ്യമല്ലാതായതോടെ രമണിയുടെ മകനും ഭാര്യയും ബന്ധു വീട്ടിലേക്ക് താമസം മാറി.വീടിന് പുറത്ത് പടുതാ വലിച്ച് കെട്ടിയാണ് രമണിയിപ്പോള്‍ താല്‍ക്കാലിക താമസ സൗകര്യം സജ്ജമാക്കിയിട്ടുള്ളത്.15വര്‍ഷം മുമ്പ് ഈ കുടുംബത്തിന് വീട് നിര്‍മ്മിക്കുവാനായി 75000 രൂപ അനുവദിച്ചിരുന്നെന്നും ഇനി തുക അനുവദിക്കാന്‍ സാധിക്കില്ലെന്നുമാണ് ആദിവാസി വകുപ്പില്‍ നിന്നും ലഭിക്കുന്ന വിശദീകരണം.രമണിയുടെ വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.

അഖിൽ വി ആർ
ദേവികുളം
Last Updated : Oct 20, 2019, 12:07 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.