ഇടുക്കി: മൈലാടുംപാറയിൽ നിർത്തിയിട്ട ജീപ്പിന് മുകളിലേക്ക് വൻമരം വീണ് അപകടം. യാത്രക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെടുംകണ്ടം മൈലാടുംപാറ ടൗണിന് സമീപം ഉച്ചയ്‌ക്ക് ശേഷമാണ് അപകടം നടന്നത്.
ശക്തമായ കാറ്റിലും മഴയിലും മരം ജീപ്പിന് മുകളിലേക്ക് പതിക്കുകയായിരുന്നു. പണിക്കൻ കുടി സ്വദേശികളായ ജിൻസ്, അലൻ എന്നിവർ യാത്ര ചെയ്‌ത വാഹനമാണ് അപകടത്തിൽപ്പെട്ടത്.
ഈ സമയം വാഹനത്തിലുണ്ടായിരുന്നവർ വാഹനം നിർത്തിയിട്ട് അടുത്തുള്ള വ്യാപാര സ്ഥാപനത്തിലേക്ക് കയറി പോയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ജീപ്പ് ഭാഗികമായി തകർന്നു.