ഇടുക്കി: കട്ടപ്പന നഗരസഭ നടപ്പാക്കിയ ഗതാഗത പരിഷ്‌കരണം വീണ്ടും പാളുന്നു. വീതി കുറഞ്ഞ പാതയിൽ ഡിവൈഡറുകൾ സ്ഥാപിച്ചതോടെയാണ് ഗതാഗത തടസം രൂക്ഷമായത്. നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി വിഭാവനം ചെയ്തത്. എന്നാൽ പരിഷ്‌കാരങ്ങള്‍ വേണ്ടത്ര ആസൂത്രണം ഇല്ലാതെ നടപ്പിലാക്കിയതാണ് പദ്ധതി പരാജയപ്പെടാന്‍ കാരണമായതെന്നാണ് ആരോപണം.
തകർന്ന് കിടക്കുന്ന ടൗണിലെ വിവിധ ഇടറോഡുകൾ ഗതാഗത യോഗ്യമാക്കിയാൽ കട്ടപ്പന നഗരത്തിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകും. എന്നാൽ ഇവ ഗതാഗതയോഗ്യമാക്കുന്നതിന് യാതൊരു നടപടിയും സ്വീകരിക്കാതെയാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കിയതെന്ന ആരോപണവും ഉയരുന്നുണ്ട്.