ഇടുക്കി: ജില്ലയിലെ വ്യാപാരമേഖലകൾക്ക് പട്ടയം നല്‍കണണെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായികളും ജില്ലാ പട്ടയ അവകാശ സംരക്ഷണ സമിതിയും സംയുക്തമായി രാജാക്കാട്ടില്‍ ഏകദിന ഉപവാസം സംഘടിപ്പിച്ചു. പട്ടയമില്ലാത്തതിന്‍റെ പേരിൽ അടച്ചുപൂട്ടിയ വ്യാപാരസ്ഥാപനത്തിന്‍റെ മുമ്പിലായിരുന്നു സമരം.
പട്ടയമില്ലാത്തതിന്‍റെ പേരില്‍ ടൗണുകളില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാരസ്ഥാപനങ്ങൾ അടച്ചുപൂട്ടേണ്ട സാഹചര്യത്തില്‍ എത്തിയതോടെയാണ് പ്രത്യക്ഷ സമരവുമായി വ്യാപാരികള്‍ രംഗത്തെത്തിയത്. നിലവിലെ നിയമത്തില്‍ ഭേദഗതി നടത്തുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും വ്യാപാരി വ്യവസായി ജില്ലാ പ്രസിഡന്‍റ് കെ.എന്‍ ദിവാകരന്‍ ആവശ്യപ്പെട്ടു. വ്യാപാരികള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് രാഷ്ട്രീയ പ്രസ്ഥാനങ്ങളും വിവിധ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. വരും നാളുകളില്‍ ശക്തമായ സമരപരിപാടികള്‍ക്ക് രൂപം നല്‍കുവാനാണ് ഇവരുടെ തീരുമാനം.