ETV Bharat / state

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക് - വാഹനാപകടം

ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്

ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അപകടം  tipper lorry and bikes collides  accident latest news  വാഹനാപകടം  ഇടുക്കി വാര്‍ത്തകള്‍
ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് അച്ഛനും മകനും പരിക്ക്
author img

By

Published : Feb 1, 2020, 7:36 PM IST

ഇടുക്കി: ടിപ്പര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച ഉച്ചയോടെ ഇരട്ടയാര്‍ നത്തുകല്ലില്‍ വെച്ചാണ് അപകടമുണ്ടായത്. ഇടുക്കി പാണ്ടിപ്പാറ സ്വദേശികളായ പങ്കജാക്ഷനും മകന്‍ അനന്ദുവിനുമാണ് പരിക്കേറ്റത്. കട്ടപ്പനയില്‍ നിന്നും വീട്ടിലേക്ക് വരുന്നതിനിടയില്‍ ടിപ്പര്‍ ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട ബൈക്കില്‍ നിന്നും തെറിച്ച് വീണ പങ്കജാക്ഷന്‍റെ തല റോഡരികിലെ കലുങ്കില്‍ ചെന്നിടിച്ചു. ഗുരുതരമായി പരിക്കേറ്റ പങ്കജാക്ഷനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അനന്ദുവിന്‍റെ പരിക്ക് ഗുരുതരമല്ല.

Intro:ഇരട്ടയാർ നത്തുകല്ലിൽ ടിപ്പറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയോടെയാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ഒരാളെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.Body:

വി.ഒ

തങ്കമണി പാണ്ടിപ്പാറ സ്വദേശികളായ അച്ഛനും മകനും സഞ്ചരിച്ചിരുന്ന ഇരു ചക്ര വാഹനമാണ് അപകടത്തിൽപെട്ടത്.പുതുപ്പള്ളിൽകുന്നേൽ പങ്കജാക്ഷൻ, മകൻ അനന്ദു എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ പങ്കജാക്ഷന്റെ നില ഗുരുതരമായതിനാൽ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കട്ടപ്പനയിൽ പോയി തിരികെ വീട്ടിലേക്ക് മടങ്ങുംവഴി നത്തുകല്ലിൽ വെച്ചാണ് അപകടം,മുൻപിൽ പോകുകയായിരുന്ന ലോറിയെ മറികടക്കുവാൻ ശ്രമിക്കുന്നതിനിടയിൽ ലോറി വലത്തേക്ക് തിരിഞ്ഞതാണ് അപകടത്തിനിടവരുത്തിയത്.നിയന്ത്രണംവിട്ട ബൈക്കിൽ നിന്നും തെറിച്ചു പോയ പങ്കജാക്ഷന് റോഡരികിലെ കലുങ്കിൽ തലയിടിച്ചാണ് പരിക്കേറ്റത്.Conclusion:നാട്ടുകാർ ചേർന്നാണ് ഇരുവരെയും ആശുപത്രിയിൽ എത്തിച്ചത്.അനന്ദുവിൻറ്‍റെ പരിക്ക് ഗുരുതരമല്ലാ.

ഇടിവി ഭാരത് ഇടുക്കി
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.