ഇടുക്കി : കുമളിയില്‍ 876 ഗ്രാം തൂക്കം വരുന്ന ചന്ദന ശില്പവുമായി അച്ഛനും മകനും ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍. വണ്ടിപ്പെരിയാര്‍ അരണക്കല്‍ എസ്റ്റേറ്റില്‍ താമസിക്കുന്ന അന്തോണി സ്വാമി, മകന് ഹര്ഷവര്ധന്, ശബരിമല എസ്റ്റേറ്റില്‍ സത്രം പുതുവലില്‍ താമസിക്കുന്ന രാജ എന്നിവരാണ് പിടിയിലായത്. വെള്ളിയാഴ്ച രാത്രി വാളാർഡി ആനക്കുഴി റോഡിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് മൂവരും പിടിയിലാകുന്നത്.
also read: ഷാബാ ഷെരീഫ് വധം: മൃതദേഹം തള്ളിയ സ്ഥലം കണ്ടെത്തി, പുഴയില്‍ വിദഗ്ധ പരിശോധന
30,000 രൂപ വിലവരുന്ന ചന്ദന ശില്പം തമിഴ്നാട്ടിലെത്തി വില്പന നടത്താന്‍ പോകവേയാണ് സംഘത്തെ വനപാലകര്‍ പിടികൂടിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷകള്‍ കസ്റ്റഡിയിലെടുത്തു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി.