ETV Bharat / state

നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍ - ഇടുക്കി പൂപ്പാറ

ഇടുക്കി പൂപ്പാറയിലെ ഗവണ്‍മെന്‍റ് കോളേജിന് സമീപത്ത് നിന്ന് നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.

Three people arrested with prohibited tobaco  tobaco products  tobaco products in Idukki  Idukki news updates  news updates in kerala  latest news in kerala  നിരോധിത പുകയില ഉല്‍പന്നങ്ങളുമായി അറസ്റ്റില്‍  നിരോധിത പുകയില  ഇടുക്കി പൂപ്പാറ  വാഹന പരിശോധന
നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍
author img

By

Published : Nov 28, 2022, 8:00 AM IST

ഇടുക്കി: പൂപ്പാറയില്‍ നിരോധിത പുകയില ഉത്പന്നങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍. രാജാക്കാട് പുതിയിടത്ത്കുന്നേല്‍ സുമേഷ്(38), എറണാകുളം സ്വദേശികളായ നാദിര്‍ഷ(49), ഷജീര്‍(41) എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് ലക്ഷം രൂപയുടെ നിരോധിത പുകയില ഉത്പന്നങ്ങളാണ് ഇവരില്‍ നിന്ന് പൊലീസ് കണ്ടെടുത്തത്.

രണ്ട് കാറിലായി 5640 പാക്കറ്റ് ഹാന്‍സ്, ഗണേഷ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. മൂന്നാര്‍ ഡിവൈഎസ്‌പി കെ.ആര്‍.മനോജിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നലെ പൂപ്പാറ ഗവണ്‍മെന്‍റ് കോളജിന് സമീപം നടത്തിയ വാഹന പരിശോധനക്കിടെയാണ് സംഘം പിടിയിലായത്. പെരുമ്പാവൂരില്‍ നിന്നുമാണ് പ്രതികള്‍ നിരോധിത പുകയില ഉത്പന്നങ്ങള്‍ എത്തിച്ചതെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

നിരോധിത പുകയില ഉല്‍പന്നങ്ങളുമായി മൂന്ന് പേര്‍ അറസ്റ്റില്‍

രാജകുമാരി നോര്‍ത്തിലുള്ള സ്വന്തം കടയില്‍ 15 പായ്ക്കറ്റ് ഹാന്‍സ്‌ സൂക്ഷിച്ചതിന് പ്രതിയായ സുമേഷിനെ കഴിഞ്ഞ സെപ്റ്റംബര്‍ 29ന് രാജാക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന് ജാമ്യത്തില്‍ പുറത്തിറങ്ങിയ സുമേഷ് കഴിഞ്ഞ ഒക്ടോബര്‍ 9ന് സുഹൃത്തായ പൂപ്പാറ സ്വദേശി ഈശ്വരന്‍‍(52) എന്നയാള്‍ക്കൊപ്പം തമിഴ്‌നാട്ടില്‍ നിന്നും ‍2700 പായ്ക്കറ്റ് ഹാന്‍സ് അതിര്‍ത്തി കടത്തി കൊണ്ട് വരുന്നതിനിടെ വീണ്ടും ശാന്തന്‍പാറ പൊലീസിന്‍റെ പിടിയിലായി.

ഈ കേസിലും സ്റ്റേഷന്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയ സുമേഷ് എറണാകുളം സ്വദേശികളായ നാദിര്‍ഷ, ഷജീര്‍ എന്നിവര്‍ക്കൊപ്പം പുകയില ഉത്പന്നങ്ങളുടെ മൊത്ത കച്ചവടത്തില്‍ ഏര്‍പ്പെട്ടതായി പൊലീസ് പറയുന്നു. പ്രതികളെ ജാമ്യത്തില്‍ വിട്ടയച്ചു. ഇവര്‍ പുകയില ഉല്‍പന്നങ്ങള്‍ കടത്താനുപയോഗിച്ച 2 വാഹനങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് പറഞ്ഞു.

ശാന്തന്‍പാറ സിഐ മനോജ്‌കുമാര്‍, എസ്ഐ പി.ഡി.അനൂപ്മോന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.