ETV Bharat / state

തൊടുപുഴയിൽ 17കാരിയെ പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതികൾ പൊലീസ് കസ്‌റ്റഡിയില്‍

പോക്‌സോ പ്രത്യേക കോടതിയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്

തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചതൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ചു  thodupuzha pocso case accused sent to police custody  thodupuzha pocso case  തൊടുപുഴ പോക്‌സോ കേസ്  പോക്‌സോ പ്രത്യേക കോടതി
തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച കേസിലെ മുഖ്യപ്രതികൾ പൊലീസ് കസ്റ്റഡിയിൽ
author img

By

Published : Apr 18, 2022, 11:01 PM IST

ഇടുക്കി : തൊടുപുഴയിൽ പതിനേഴുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിലെ മുഖ്യപ്രതി കുമാരമംഗലം സ്വദേശി ബേബി, പെരിന്തൽമണ്ണ സ്വദേശി ജോൺസൺ എന്നിവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. പോക്‌സോ പ്രത്യേക കോടതിയാണ് ഇവരെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

പെണ്‍കുട്ടിയുടെ അമ്മയടക്കം ഇതുവരെ എട്ട്‌ പ്രതികളാണ് കേസില്‍ അറസ്‌റ്റിലായിട്ടുള്ളത്. അതേസമയം കോടതിയിൽ വെച്ച് ദേഹാസ്വാസ്ഥ്യമുണ്ടായ പ്രതി ജോൺസണെ ആശുപത്രിയിലേക്ക് മാറ്റി. കേസിലെ ഒന്നാം പ്രതി ബേബിയാണ് പെണ്‍കുട്ടിയെ വിവിധ സ്‌ഥലങ്ങളിലെത്തിക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചത്.

പെണ്‍കുട്ടിയെ പീഡനത്തിന്‌ ഇരയാക്കിയ സ്‌ഥലങ്ങളില്‍ പ്രതികളെ കൊണ്ടുപോയി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തും. ഒന്നാം പ്രതിയുടെ കുമാരമംഗലത്തെ വീട്ടില്‍വച്ച്‌ കുട്ടിയുടെ അമ്മയുടെ അറിവോടെ പീഡനത്തിന്‌ ഇരയാക്കിയതായി പൊലീസ്‌ കണ്ടെത്തിയിരുന്നു. പെണ്‍കുട്ടിയെ ജോലിക്കെന്ന വ്യാജേന ആലുവയില്‍ എത്തിച്ച്‌ ലോഡ്‌ജ്‌ മുറിയില്‍ പിഡിപ്പിച്ചതായി പെണ്‍കുട്ടി അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു.

Also Read: മൂന്ന് വയസുകാരി ലൈംഗിക പീഡനത്തിനിരയായി ; പിതൃസഹോദരന്‍ പിടിയില്‍

വിവിധ സ്‌ഥലങ്ങളില്‍ നടന്ന കുറ്റകൃത്യമായതിനാല്‍ പ്രതികള്‍ക്കെതിരെ ഏഴുകേസുകളാണ് ഇതുവരെ തൊടുപുഴ പൊലീസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. ജോലി വാങ്ങിത്തരാമെന്ന്‌ പറഞ്ഞാണ് ബേബി കുട്ടിയുടെ കുടുംബത്തെ സമീപിച്ചത്‌. തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ വന്‍ തുക വാങ്ങി പലരുടെയും അടുത്ത്‌ എത്തിക്കുകയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.

ഇടനിലക്കാരനായ ബേബിയെ ചോദ്യം ചെയ്‌താൽ ബാക്കി ഉള്ളവരെ കൂടി പിടികൂടാമെന്ന പ്രതീക്ഷയിലാണ് കസ്റ്റഡിയിൽ വാങ്ങിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.