ഇടുക്കി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ പന്നി ഫാം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രാജാക്കാട് പൂപ്പാറ റോഡിൽ എന്‍ ആര്‍ സിറ്റിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നുമാണ് ദുര്‍ഗന്ധം ഉയരുന്നത്. മലിന ജലം ഒഴുക്കി വിടുന്നതിനും മാലിന്യം സംസ്‌ക്കരിക്കുന്നതിനും വേണ്ട സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിനെതിരേ നാട്ടുകാര്‍ ആരോഗ്യവവകുപ്പിന് പലതവണ പരാതി നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമില്‍ നിന്നുള്ള മാലിന്യം ഇവിടെ കെട്ടികിടക്കുന്ന അവസ്ഥയാണ്. ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കുന്നതിന് പോലും പ്രദേശവാസികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഫാം ഉടമയോട് പലതവണ ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ സംസാരിച്ചിരുന്നെങ്കിലും സ്ഥിതി തുടരുകയായിരുന്നു. ഫാമിനോട് ചേര്‍ന്ന് നിരവധി കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്. കുടിവെള്ളം വഴി പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
മാലിന്യ സംസ്ക്കരണത്തിന് സംവിധാനങ്ങളില്ല; സ്വകാര്യ വ്യക്തിയുടെ പന്നി ഫാം പ്രദേശവാസികള്‍ക്ക് ദുരിതമാകുന്നു - Private person's pig farm.
അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിനെതിരേ നാട്ടുകാര്‍ ആരോഗ്യവവകുപ്പിന് പലതവണ പരാതി നല്‍കിയിരുന്നു
ഇടുക്കി: വൃത്തിഹീനമായ സാഹചര്യത്തില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യവ്യക്തിയുടെ പന്നി ഫാം പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. രാജാക്കാട് പൂപ്പാറ റോഡിൽ എന്‍ ആര്‍ സിറ്റിക്ക് സമീപമുള്ള സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഫാമില്‍ നിന്നുമാണ് ദുര്‍ഗന്ധം ഉയരുന്നത്. മലിന ജലം ഒഴുക്കി വിടുന്നതിനും മാലിന്യം സംസ്‌ക്കരിക്കുന്നതിനും വേണ്ട സംവിധാനമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമിനെതിരേ നാട്ടുകാര്‍ ആരോഗ്യവവകുപ്പിന് പലതവണ പരാതി നല്‍കിയിരുന്നു. അടിസ്ഥാന സൗകര്യങ്ങള്‍ ഒന്നുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഫാമില്‍ നിന്നുള്ള മാലിന്യം ഇവിടെ കെട്ടികിടക്കുന്ന അവസ്ഥയാണ്. ദുര്‍ഗന്ധം മൂലം ഭക്ഷണം കഴിക്കുന്നതിന് പോലും പ്രദേശവാസികള്‍ ബുദ്ധിമുട്ട് നേരിടുകയാണ്. ഫാം ഉടമയോട് പലതവണ ഇത് സംബന്ധിച്ച് പ്രദേശവാസികള്‍ സംസാരിച്ചിരുന്നെങ്കിലും സ്ഥിതി തുടരുകയായിരുന്നു. ഫാമിനോട് ചേര്‍ന്ന് നിരവധി കിണറുകളും സ്ഥിതിചെയ്യുന്നുണ്ട്. കുടിവെള്ളം വഴി പകര്‍ച്ചവ്യാധികള്‍ പടരാന്‍ സാധ്യതയുള്ളതിനാല്‍ അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ബൈറ്റ്..ടിറ്റോ..പ്രദേശവാസി..
Conclusion:നിരവധി വീടുകള്‍ക്ക് പുറമേ ഇവര്‍ കുടിവെള്ളത്തിന് ഉപയോഗിക്കുന്ന അഞ്ചോളം കിണറുകളും ഇതിന് താഴ് വശത്തുണ്ട്. അതുകൊണ്ട് തന്നെ വലിയ രീതിയിലുള്ള പകര്‍ച്ചവ്യാതികളും പടര്‍ന്ന് പിടിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.