ETV Bharat / state

തമിഴ്‌നാട്ടില്‍ നിന്നും ആളുകൾ അനിയന്ത്രിതമായി ഇടുക്കിയിലേക്ക് എത്തുന്നതിൽ ആശങ്ക - people

അതിര്‍ത്തി തോട്ടം മേഖലകളായ ശാന്തന്‍പാറ, ഉടുമ്പന്‍ചോല, രാജകുമാരി, രാജാക്കാട്, സേനാപതി പഞ്ചായത്തുകളില്‍ നിരവധി ആളുകളാണ് തമിഴ്നാട്ടില്‍ നിന്നും എത്തിയിരിക്കുന്നത്. ഷോര്‍ട്ട് പാസിന്‍റെ മറവില്‍ ആയിരങ്ങളാണ് ഇടുക്കിയിലേക്ക് എത്തിയിരിക്കുന്നത്

dukki  tamilnadu natives  uncontrolled influx  borders  people  covid 19 spreading
തമിഴ്‌നാട്ടില്‍ നിന്നും ആളുകൾ അനിയന്ത്രിതമായി ഇടുക്കിയിലേക്ക് എത്തുന്നതിൽ ആശങ്ക
author img

By

Published : Jul 20, 2020, 7:36 PM IST

ഇടുക്കി: തമിഴ്‌നാട്ടില്‍ നിന്നും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ളവര്‍ അനിയന്ത്രിതമായി ഇടുക്കിയിലേക്ക് എത്തുന്നത് കൊവിഡ് വ്യാപന ആശങ്ക ഉയര്‍ത്തുന്നു. താല്‍ക്കാലികമായി പാസ് നല്‍കുന്നത് നിര്‍ത്തിവക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

അതിര്‍ത്തി തോട്ടം മേഖലകളായ ശാന്തന്‍പാറ, ഉടുമ്പന്‍ചോല, രാജകുമാരി, രാജാക്കാട്, സേനാപതി പഞ്ചായത്തുകളില്‍ നിരവധി ആളുകളാണ് തമിഴ്നാട്ടില്‍ നിന്നും എത്തിയിരിക്കുന്നത്. ഷോര്‍ട്ട് പാസിന്‍റെ മറവില്‍ ആയിരങ്ങളാണ് ഇടുക്കിയിലേക്ക് എത്തിയിരിക്കുന്നത്. തമിഴ്നാട്ടില്‍ വന്‍ തോതില്‍ കൊവിഡ് വ്യാപനമുണ്ടായ ബോഡി മേഖലയില്‍ നിന്നുമാണ് കൂടുതല്‍ ആളുകള്‍ എത്തിയത്.

തമിഴ്‌നാട്ടില്‍ നിന്നും ആളുകൾ അനിയന്ത്രിതമായി ഇടുക്കിയിലേക്ക് എത്തുന്നതിൽ ആശങ്ക

തോട്ടം മേഖലയിലെ ജോലികളുടെ മറവില്‍ തൊഴിലാളികളും തോട്ടം ഉടമകളും എത്തിയത് വലിയ ആശങ്ക ഉയർത്തുന്നു. ചെക്ക് പോസ്റ്റുകള്‍ വഴി പാസില്ലാതെ എത്തുന്നവരെയും കടത്തി വിടുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ശാന്തന്‍പാറയില്‍ മരണപ്പെട്ട വ്യക്തി പച്ചക്കറി വാഹനത്തിലാണ് ജില്ലയിലേക്ക് എത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്ത പല കേസുകളിലും ഉറവിടം വ്യക്തമാകാത്തത് ആശങ്ക വര്‍ധിപ്പിക്കുന്നു. ഈ സാഹചര്യത്തില്‍ പാസ് നല്‍കുന്നത് നിർത്തിവക്കാൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് പൊതുപ്രവര്‍ത്തകര്‍ അടക്കം ഉന്നയിക്കുന്നത്.

ഷോര്‍ട്ട് പാസുകളിലൂടെ അതിര്‍ത്തി കടന്നെത്തുന്ന തമിഴ്നാട് സ്വദേശികള്‍ നിരീക്ഷണത്തില്‍ പോകാന്‍ തയ്യാറാവുന്നില്ലെന്ന ആക്ഷേപവുമുണ്ട്. തമിഴ്നാട്ടില്‍ നിന്നും തോട്ടം മേഖലയിലേക്ക് എത്തിയ മുഴുവന്‍ ആളുകളേയും കണ്ടെത്തി ക്വാറന്റൈന്‍ ചെയ്യുകയും ഇനിയുള്ള കടന്ന് വരവ് തടയുകയും ചെയ്തില്ലെങ്കില്‍ വലിയ പ്രതിസന്ധിയായിരുക്കും ഇടുക്കി നേരിടേണ്ടി വരികയെന്ന് ഇടുക്കി ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. സേനാപതി വേണു പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.