ഇടുക്കി: ഉപ്പുതറയില്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ച് ആഭരണങ്ങള്‍ കവര്‍ന്നു. മേരികുളം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആക്രമണത്തിരയായത്. വിദ്യാര്‍ഥി ധരിച്ചിരുന്ന സ്വര്‍ണ കമ്മലും വെള്ളി കൊലുസുമാണ് മോഷണം പോയത്.
ചൊവ്വാഴ്‌ച വൈകിട്ടാണ് കേസിനാസ്‌പദമായ സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ ചപ്പാത്ത് വള്ളക്കടവില്‍ ബസിറങ്ങി വീട്ടിലേക്ക് നടന്ന് പോകും വഴിയാണ് വിദ്യാര്‍ഥിയെ പിന്നില്‍ നിന്നെത്തിയ പ്രതി തലക്കടിച്ച് വീഴ്‌ത്തിയത്. സ്‌കൂള്‍ വിട്ട് കുട്ടി വീട്ടിലെത്താന്‍ വൈകിയതോടെ അന്വേഷിച്ചിറങ്ങിയ ബന്ധുവാണ് ചെരിപ്പും ബാഗും റോഡില്‍ കിടക്കുന്നത് കണ്ടത്.
തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് തേയില തോട്ടത്തില്‍ ബോധരഹിതയായ കുട്ടിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടന്ന് വരുമ്പോള്‍ ആരോ വടിക്കൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നെന്ന് കുട്ടി പൊലീസില്‍ മൊഴി നല്‍കി. ഉപ്പുതുറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
also read:ആലുവയിൽ ആദായനികുതി ഉദ്യോഗസ്ഥർ ചമഞ്ഞ് കവര്‍ച്ച: രണ്ടു പേർ കൂടി പിടിയിൽ