ETV Bharat / state

കൊവിഡ് ഭീതിയില്‍ നിറം മങ്ങി സ്‌കൂള്‍ വിപണി - ഇടുക്കി വാർത്ത

സ്‌കൂള്‍ വിപണിയില്‍ കച്ചവടം ആരംഭിച്ചിട്ടില്ലെങ്കിലും കുടകളും ബാഗുകളും ബുക്കുകളും വ്യാപാരികള്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്

കൊവിഡ് ഭീതി  നിറം മങ്ങി സ്‌കൂള്‍ വിപണി  frightening Kovid  school market  ഇടുക്കി വാർത്ത  idukki news
കൊവിഡ് ഭീതിയില്‍ നിറം മങ്ങി സ്‌കൂള്‍ വിപണി
author img

By

Published : May 19, 2020, 3:59 PM IST

Updated : May 19, 2020, 4:23 PM IST

ഇടുക്കി: കൊവിഡ് ഭീതിയും സമ്പൂര്‍ണ ലോക്ക് ഡൗണും കവര്‍ന്നത് ഇത്തവണത്തെ സ്‌കൂള്‍ വിപണി കൂടിയാണ്. എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ പോലും പൂര്‍ണമായി അവസാനിക്കാത്ത സാഹചര്യത്തില്‍ പുതിയ അധ്യയന വര്‍ഷം എന്നാരംഭിക്കാന്‍ കഴിയുമെന്ന കാര്യത്തില്‍ ഇനിയും വ്യക്തത ഉണ്ടായിട്ടില്ല. ഇക്കാരണം കൊണ്ടു തന്നെ സ്‌കൂള്‍ വിപണിയില്‍ യാതൊരുവിധ ചലനവും ഉണ്ടായിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

കൊവിഡ് ഭീതിയില്‍ നിറം മങ്ങി സ്‌കൂള്‍ വിപണി
മുന്‍ വര്‍ഷങ്ങളിലെല്ലാം മെയ് പകുതിമുതല്‍ സ്‌കൂള്‍ വിപണി സജീവമാകുമായിരുന്നു. ജൂണ്‍ ഒന്നു മുതല്‍ കുട്ടികളെ സ്‌കൂളുകളില്‍ അയക്കാന്‍ രക്ഷിതാക്കളും മുന്നൊരുക്കങ്ങള്‍ നടത്തിപോന്നിരുന്നു. എന്നാല്‍ ഇക്കൊല്ലം കാര്യങ്ങള്‍ എല്ലാം തകിടം മറിഞ്ഞു. സ്‌കൂള്‍ വിപണിയില്‍ കച്ചവടം ആരംഭിച്ചിട്ടില്ലെങ്കിലും കുടകളും ബാഗുകളും ബുക്കുകളും വ്യാപാരികള്‍ കടകളില്‍ എത്തിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചാല്‍ വളരെ പെട്ടന്ന് വിപണി സജീവമാകുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികള്‍.

Last Updated : May 19, 2020, 4:23 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.