ETV Bharat / state

മുല്ലപ്പെരിയാർ ഡാം നാളെ തുറക്കും; ജലനിരപ്പ് 138 അടി പിന്നിട്ടു - The Mullaperiyar dam will be opened on Friday

എല്ലാ മുന്നൊരുക്കവും സ്വീകരിച്ചിട്ടുണ്ടെന്നും കേരളം സജ്ജമെന്നും മന്ത്രി റോഷി അഗസ്റ്റിൻ

roshi  റോഷി അഗസ്റ്റിൻ  മുല്ലപ്പെരിയാർ  തമിഴ്‌നാട് സർക്കാർ  മുല്ലപ്പെരിയാർ ഡാം  Mullaperiyar dam  സുപ്രീംകോടതി  Mullaperiyar dam  The Mullaperiyar dam will be opened on Friday  മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്‌ച തുറക്കും
മുല്ലപ്പെരിയാർ അണക്കെട്ട് വെള്ളിയാഴ്‌ച തുറക്കും, സംസ്ഥാനം സജ്ജമാണെന്ന് മന്ത്രി
author img

By

Published : Oct 27, 2021, 10:07 PM IST

Updated : Oct 28, 2021, 6:36 AM IST

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ട് നാളെ രാവിലെ 7ന് (2021 ഒക്ടബോര്‍ 29) തുറക്കുമെന്ന് തമിഴ്‌നാട് സർക്കാർ കേരളത്തെ അറിയിച്ചു. തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇന്നലെ രാത്രി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

പിണറായി വിജയന്‍റെ ആവശ്യപ്രകാരം ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്തതിനുശേഷമാണ് തമിഴ്നാട് തീരുമാനം എടുത്തതെന്നും വൈഗ അണക്കെട്ടിലൂടെ പരമാവധി ജലം ഇപ്പോള്‍ കൊണ്ടുപോവുകയാണെന്നും സ്റ്റാലിൻ കത്തില്‍ പറയുന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് നിലവിൽ 138 അടി പിന്നിട്ടു. സെക്കൻഡിൽ 3800 ഘന അടിയാണ് ഇപ്പോൾ ഒഴുകിയെത്തുന്ന ജലം. 2300 ഘന അടിയാണ് തമിഴ്‌നാട് കൊണ്ടുപോകുന്ന ജലം.

അതേസമയം എല്ലാ മുന്നൊരുക്കങ്ങളും സംസ്ഥാം സ്വീകരിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ കേരളം സജ്ജമാണെന്നും മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്ന് മേൽനോട്ട സമിതി സുപ്രീംകോടതിയിൽ ഇന്നലെ അറിയിച്ചിരുന്നു. മേൽനോട്ട സമിതിയുടെ റിപ്പോർട്ടിന് മറുപടി നൽകാൻ കേരളം കൂടുതൽ സമയം ആവശ്യപ്പെട്ടു. അതിനാൽ കേസ് സുപ്രീം കോടതി ഇന്നത്തേയ്ക്ക് മാറ്റിവച്ചു.

ALSO READ : മുല്ലപ്പെരിയാർ ജലനിരപ്പിൽ മാറ്റം വരുത്തേണ്ടതില്ലെന്ന് മേൽനോട്ട സമിതി,കേസ് നാളത്തേക്ക് മാറ്റി

Last Updated : Oct 28, 2021, 6:36 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.